ചെറുതോണി ∙ കൺസ്യൂമർ ഫെഡ് ക്രിസ്മസ് – പുതുവത്സര വിപണി സംഘടിപ്പിക്കുന്നു. ഇന്നു മുതൽ ജനുവരി ഒന്നു വരെ പത്തു ദിവസം നീണ്ടു നിൽക്കുന്നതാണ് ക്രിസ്മസ് പുതുവത്സര വിപണി.
ജില്ലാ തല ഉദ്ഘാടനം നാളെ (23) 11ന് കട്ടപ്പനയിൽ ഇടുക്കി സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ജിൻസൺ വർക്കി നിർവഹിക്കും. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കാൻ ശക്തമായ വിപണി ഇടപെടലുകളാണ് കൺസ്യൂമർ ഫെഡ് മുഖേന സർക്കാർ നടപ്പാക്കുന്നത്. ആന്ധ്ര ജയ അരി, കുറുവ അരി, കുത്തരി, പച്ചരി, പഞ്ചസാര, ചെറുപയർ, വൻപയർ, വൻകടല, ഉഴുന്ന്, തുവരപ്പരിപ്പ്, മുളക്, മല്ലി, വെളിച്ചെണ്ണ എന്നിങ്ങനെ 13 ഇനം നിത്യോപയോഗ സാധനങ്ങൾ സബ്സിഡി നിരക്കിലും മറ്റ് ഉൽപന്നങ്ങൾ വിപണി വിലയെക്കാൾ വില കുറച്ചും വിൽപന നടത്തുന്നതിനായി വിപണികളിൽ സജ്ജമാക്കി.
വിവിധ സഹകരണ സ്ഥാപനങ്ങളുടെ ഉൽപന്നങ്ങൾ, ത്രിവേണി ബ്രാൻഡിൽ കൺസ്യൂമർ ഫെഡ് വിപണിയിൽ ഇറക്കുന്ന തേയില, ആട്ട, വിവിധ മസാലപ്പൊടികൾ, ക്രിസ്മസ് ആഘോഷത്തിനുള്ള വിവിധ ബ്രാൻഡുകളുടെ കേക്കുകൾ, ബിരിയാണി അരി, വിവിധ ബ്രാൻഡുകളുടെ എഫ്എംസിജി ഉൽപന്നങ്ങളും വിപണിയിലൂടെ ലഭിക്കും.
ഇടുക്കി ജില്ലയിലെ വിപണികൾ:
1) ജില്ലാതല വിപണി: കട്ടപ്പന.
2) ത്രിവേണി സൂപ്പർ മാർക്കറ്റുകൾ:
ചെറുതോണി, തൊടുപുഴ, കരിമണ്ണൂർ, ഇരുമ്പുപാലം, പുറപ്പുഴ, ഏലപ്പാറ, നെടുങ്കണ്ടം, തൂക്കുപാലം
വിലവിവരം: (ഇനം, ഒരാൾക്ക് നൽകുന്ന അളവ്, വില എന്ന ക്രമത്തിൽ)
1.
ജയ അരി: 8 –10 കിലോ- 33 രൂപ (1 കിലോ)
2. കുത്തരി: 8–10 കിലോ- 33 രൂപ (1 കിലോ)
3.
കുറുവ: 8–10 കിലോ- 33 രൂപ (1 കിലോ)
4. പച്ചരി: 2 കിലോ – 29 രൂപ (1 കിലോ)
5.
പഞ്ചസാര: 1 കിലോ – 34.65 രൂപ
6. ചെറുപയർ: 1 കിലോ – 85 രൂപ
7.
വൻകടല: 1 കിലോ – 65 രൂപ
8. ഉഴുന്ന്: 1 കിലോ – 90 രൂപ
9.
വൻപയർ: 1 കിലോ – 70 രൂപ
10. തുവരപ്പരിപ്പ്: 1 കിലോ – 88 രൂപ
11.
മുളക്: 1 കിലോ – 115.50 രൂപ
12. മല്ലി: 500 ഗ്രാം – 40.95 രൂപ
13.
വെളിച്ചെണ്ണ: അര ലീറ്റർ – 147 രൂപ …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

