വടശേരിക്കര ∙ കുമ്പളത്താമൺ, ഒളികല്ല് മേഖലകളിൽ വിട്ട് കടുവ പോയിട്ടില്ലെന്ന് ഉറപ്പായി. കുമ്പളത്താമൺ ഫാമിൽനിന്ന് ഇന്നലെ പട്ടാപ്പകൽ ആടിനെ പിടിച്ചു കൊന്നു.
ആടിന്റെ ജഡം വച്ച് കടുവ കൂട്ടിൽ കയറുന്നതു കാത്തിരിക്കുകയാണ് വനപാലകരും സമീപവാസികളും.
ഇന്നലെ രാവിലെ 11.30ന് ആണ് സംഭവം. ഫാമിലെ അതിഥിത്തൊഴിലാളിയായ യുവാവ് ആടുകളെ മേയാൻ വിട്ടശേഷം റോഡിൽ ഇരിക്കുകയായിരുന്നു.
ഇതിനിടെയാണു കടുവയെത്തി ആടിനെ പിടിച്ചുകൊണ്ട് കാട്ടിൽ മറഞ്ഞത്. ആട് കരയുന്ന ശബ്ദം കേട്ട് തൊഴിലാളി നോക്കുമ്പോൾ കടുവ ആടുമായി പോകുന്നതാണു കണ്ടത്.
യുവാവ് പിന്നാലെ പാഞ്ഞെങ്കിലും കടുവ മറഞ്ഞു.
സംഭവം അറിഞ്ഞ് റാന്നിയിൽനിന്ന് വനംവകുപ്പിന്റെ ദ്രുതകർമ സേനയും തണ്ണിത്തോട് വനം സ്റ്റേഷനിൽ നിന്ന് വനപാലകരുമെത്തി. അവരും പഞ്ചായത്തംഗം അജേഷ് മണപ്പാട്ടിന്റെ നേതൃത്വത്തിൽ നാട്ടുകാരും ചേർന്ന് പുൽക്കാട് വളഞ്ഞെങ്കിലും കടുവയെ കണ്ടെത്താനായില്ല.
പിന്നീട് സേനാംഗങ്ങൾ നടത്തിയ തിരച്ചിലിൽ മുൻപ് വച്ച കൂടിനടുത്ത് ആടിനെ ചത്ത നിലയിൽ കണ്ടെത്തി. ഒരു കാൽ കടിച്ചെടുത്തിരുന്നു.
തുടർന്നാണ് ആടിന്റെ ജഡം കൂട്ടിൽ വച്ചത്.
ഈ മാസം 10ന് രാവിലെ ഏഴരയ്ക്ക് ഒളികല്ലിൽ വനാതിർത്തിയിൽ കടുവയെ സമീപവാസികൾ കണ്ടിരുന്നു. കുമ്പളത്താമൺ ഭാഗത്തു നിന്ന് കല്ലാറ് കടന്നു വനത്തിലേക്കു പോകുന്നതാണു കണ്ടത്.
ഒക്ടോബർ 27ന് ആണ് കുമ്പളത്താമൺ ഫാമിൽ ആദ്യമായി കടുവയെ കാണുന്നത്. മേയാൻ കെട്ടിയിരുന്ന പോത്തിനെ കടുവ കൊന്നിരുന്നു.
തുടർന്നാണ് കടുവയെ കുടുക്കാൻ കൂടു വച്ചത്. പിന്നീട് 13 ദിവസത്തിനു ശേഷം കഴിഞ്ഞ മാസം 9ന് ആണ് ഫാമിൽ വീണ്ടും കടുവയെത്തിയത്.
അതിനു ശേഷം ഈ മാസം 10ന് ആണ് കാണുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

