തൊടുപുഴ നെയ്യശ്ശേരി കാഞ്ഞിരക്കുഴി സ്വദേശിയായ കെ.കെ. പ്രദീപ് (40) എട്ടു വർഷമായി അനുഷ്ഠിച്ചുവന്ന വ്രതം പൂർത്തിയാക്കി.
പിണറായി വിജയൻ സർക്കാരിന്റെ ഭരണകാലാവധി അവസാനിക്കാതെ താടിയും മുടിയും മുറിക്കില്ലെന്നായിരുന്നു പ്രദീപിന്റെ പ്രതിജ്ഞ. 2018-ൽ ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട
കോടതി വിധി വന്ന സാഹചര്യത്തിലാണ് അദ്ദേഹം ഇത്തരമൊരു കടുത്ത തീരുമാനമെടുത്തത്. വ്രതത്തിന്റെ ഭാഗമായി കഴിഞ്ഞ മൂന്നു വർഷമായി സ്വന്തം ഓട്ടോറിക്ഷയിൽ കേരളത്തിലുടനീളം സഞ്ചരിച്ച് അയ്യപ്പ ഭക്തർക്കിടയിൽ ഐക്യം പുലർത്തണമെന്ന സന്ദേശം പ്രദീപ് പ്രചരിപ്പിച്ചിരുന്നു.
ഇതിന്റെ തുടർച്ചയായി, ഇന്നലെ താൻ നീട്ടി വളർത്തിയ മുടിയുടെയും താടിയുടെയും അറ്റം മുറിച്ചുകൊണ്ട് അദ്ദേഹം വ്രതം അവസാനിപ്പിച്ചു. ഈ ദൃശ്യങ്ങൾ അദ്ദേഹം സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും നാട്ടുകാർക്ക് പായസം വിതരണം ചെയ്യുകയും ചെയ്തു.
എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ടന്റായി ജോലി ചെയ്തിരുന്ന പ്രദീപ്, പിതാവിന്റെ ആരോഗ്യനില മോശമായതിനെത്തുടർന്നാണ് ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങിയത്. വരും ദിവസങ്ങളിൽ ഓൺലൈനായി ജോലി തുടരാനാണ് തന്റെ തീരുമാനമെന്ന് അദ്ദേഹം അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

