കോട്ടയം ജില്ലയിലും മലയോര മേഖലകളിലും കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ കനത്ത മഴയ്ക്ക് കാരണം ബംഗാൾ ഉൾക്കടലിലെ അതിതീവ്ര ന്യൂനമർദവും ഗുജറാത്ത് തീരം മുതൽ കേരള തീരം വരെ അറബിക്കടലിൽ രൂപപ്പെട്ട തീരദേശ ന്യൂനമർദ പാത്തിയുമാണെന്ന് വിലയിരുത്തൽ.
ഈ പ്രതിഭാസങ്ങൾ അറബിക്കടലിലാണ് രൂപം കൊണ്ടതെങ്കിലും മഴമേഘങ്ങൾ എത്തിച്ചേർന്നത് കേരളത്തിലേക്കായിരുന്നു. കഴിഞ്ഞ രണ്ടു ദിവസമായി അറബിക്കടലിൽ അതിതീവ്രമായ മഴയാണ് രേഖപ്പെടുത്തുന്നത്.
ഈ മേഘക്കൂട്ടങ്ങളുടെ ചില ഭാഗങ്ങൾ കരയിലേക്ക് പ്രവേശിക്കുകയും, ഏകദേശം പത്ത് കിലോമീറ്റർ ഉയരത്തിൽ പത്തനംതിട്ട മുതൽ കൂട്ടിക്കൽ വരെയുള്ള പ്രദേശങ്ങളിൽ കേന്ദ്രീകരിച്ച് അതിതീവ്ര മഴയായി പെയ്യുകയുമായിരുന്നു. എന്നാൽ അറബിക്കടലിൽ പെയ്ത മഴയുടെ പകുതി അളവ് വെള്ളം പോലും വെള്ളിയാഴ്ചയും ഇന്നലെയുമായി കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ലഭിച്ചിട്ടില്ല.
കടലിൽ രൂപംകൊണ്ട ഈ മഴമേഘങ്ങൾ പൂർണമായി കരയിലേക്ക് പ്രവേശിക്കുകയും ആ സമയത്ത് ഡാമുകൾ കൂട്ടത്തോടെ തുറന്നുവിടുകയും ചെയ്തിരുന്നുവെങ്കിൽ അത് വലിയൊരു പ്രളയത്തിന് കാരണമാകുമായിരുന്നുവെന്നാണ് കണക്കാക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

