തൊടുപുഴ നെയ്യശ്ശേരി കാഞ്ഞിരക്കുഴി സ്വദേശിയായ കെ.കെ. പ്രദീപ് (40) എട്ടു വർഷമായി തുടർന്നിരുന്ന തന്റെ അപൂർവ ശപഥം പൂർത്തിയാക്കി.
പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാർ അധികാരമൊഴിയാതെ താടിയും മുടിയും വെട്ടില്ലെന്നായിരുന്നു പ്രദീപ് സ്വീകരിച്ചിരുന്ന തീരുമാനം. 2018-ൽ ശബരിമലയിൽ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധി വന്ന സാഹചര്യത്തിലായിരുന്നു ഇദ്ദേഹം ഇത്തരമൊരു പ്രതിജ്ഞ എടുത്തത്.
ഏകദേശം എട്ടു വർഷത്തോളമായി ഈ ശപഥം പാലിച്ചുവന്ന പ്രദീപ്, അയ്യപ്പഭക്തർക്കിടയിൽ ഐക്യം ആവശ്യപ്പെട്ട് മൂന്ന് വർഷത്തോളം കേരളത്തിലുടനീളം സ്വന്തം ഓട്ടോറിക്ഷയിൽ ഏകനായി സഞ്ചരിച്ചിരുന്നു. നീണ്ട
നാളത്തെ കാത്തിരിപ്പിനൊടുവിൽ ഇന്നലെ, തന്റെ നീട്ടിവളർത്തിയ മുടിയുടെയും താടിയുടെയും അറ്റം മുറിച്ചുകൊണ്ട് അദ്ദേഹം പ്രതിജ്ഞ പൂർത്തിയാക്കി. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച പ്രദീപ്, നാട്ടുകാർക്കായി പായസവിതരണവും നടത്തി.
നേരത്തെ എറണാകുളത്തെ ഒരു സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ടന്റായി ജോലി ചെയ്തിരുന്ന പ്രദീപ്, പിതാവിന്റെ ആരോഗ്യസ്ഥിതി മോശമായതിനെത്തുടർന്നാണ് ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങിയത്. നിലവിൽ ഓൺലൈനായി തന്റെ ഔദ്യോഗിക കൃത്യങ്ങൾ തുടരാനാണ് ഇദ്ദേഹത്തിന്റെ തീരുമാനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

