പാലക്കാട് ജില്ലയിലെ വാണിയംകുളത്ത് മൂന്നംഗ കുടുംബത്തെ കഴിഞ്ഞ നാല് ദിവസമായി കാണാനില്ലെന്ന് പരാതി. വാണിയംകുളം കൃഷ്ണകൃപയിൽ താമസിക്കുന്ന ബാബു ഭാസ്കർ (68), ഭാര്യ രമാദേവി (65), മകൻ വിഷ്ണു (32) എന്നിവരെയാണ് അപ്രത്യക്ഷരായത്.
സംഭവത്തിൽ ഷൊർണൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിന്റെ പശ്ചാത്തലം
കുടുംബത്തെ കാണാനില്ലാത്തതിനെത്തുടർന്ന് ബന്ധുക്കൾ നടത്തിയ അന്വേഷണത്തിൽ വീട് നാല് ദിവസമായി പൂട്ടിയിട്ട
നിലയിൽ കണ്ടെത്തുകയായിരുന്നു. ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിക്കാതെ വന്നതോടെയാണ് അയൽവാസികളെ വിവരമറിയിക്കുകയും പിന്നീട് പോലീസിൽ പരാതി നൽകുകയും ചെയ്തത്.
അന്വേഷണം സിസിടിവി കേന്ദ്രീകരിച്ച്
കേസിൽ പോലീസ് ഊർജ്ജിതമായ അന്വേഷണമാണ് നടത്തിവരുന്നത്. വ്യാഴാഴ്ച പുലർച്ചെ ഇവരുടെ പിക്കപ്പ് വാഹനം വീട്ടിൽ നിന്നും പുറത്തേക്ക് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്.
ഈ വാഹനത്തിൽ മൂന്നുപേരും യാത്ര തിരിച്ചിട്ടുണ്ടാകുമെന്നാണ് പ്രാഥമിക നിഗമനം. നിലവിൽ ഇവരുടെ മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.
പോലീസ് മൊബൈൽ ടവർ ലൊക്കേഷൻ പരിശോധിച്ചതിൽ, വീട് സ്ഥിതി ചെയ്യുന്ന പനയൂർ പ്രദേശം തന്നെയാണ് ഇവരുടെ അവസാന ലൊക്കേഷനായി കാണിക്കുന്നത്. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള വിവരങ്ങൾ കേന്ദ്രീകരിച്ച് തുടരന്വേഷണം നടക്കുകയാണെന്ന് ഷൊർണൂർ പോലീസ് വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

