നെടുങ്കണ്ടം ∙ ജില്ലയുടെ തോട്ടം മേഖലയിലേക്ക് തമിഴ്നാട്ടിൽനിന്ന് തൊഴിലാളികളുമായി എത്തുന്ന വാഹനങ്ങൾ അപകടത്തിൽ പെടുന്നത് ആവർത്തിക്കുമ്പോഴും അനങ്ങാതെ അധികൃതർ. 8നു ജോലിക്കിറങ്ങേണ്ടതിനാൽ തൊഴിലാളികളുമായി അമിത വേഗത്തിലാണ് വാഹനങ്ങൾ പായുന്നത്.
കമ്പംമെട്ട് വഴി മാത്രം സീസണിൽ 500 വരെ വാഹനങ്ങൾ ഒരു മണിക്കൂറിനുള്ളിൽ കടന്നുപോകുന്ന സ്ഥിതി. ഇവിടെ പരിശോധന കർശനമാക്കിയാൽ അപകടങ്ങൾ നിയന്ത്രിക്കാൻ കഴിയുമെന്നാണ് നാട്ടുകാർ പറയുന്നത്.
അപകടം തുടർക്കഥ
ബുധനാഴ്ച രാവിലെ സന്യാസിയോട- തെക്കേക്കുരിശുമലയിൽ തേനിയിൽ നിന്ന് തൊഴിലാളികളുമായെത്തിയ വാഹനം മറിഞ്ഞ് പത്തു പേർക്ക് പരുക്കേറ്റതാണ് ഏറ്റവും ഒടുവിലത്തെ സംഭവം.
ഇവരെ നെടുങ്കണ്ടം താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. സാരമായി പരുക്കേറ്റ രണ്ടു പേരെ തേനി മെഡിക്കൽ കോളജിലേക്ക് മാറ്റി.
രാവിലെ ഏഴോടെയാണ് അപകടമുണ്ടായത്. തൊഴിലാളികളെ കുത്തി നിറച്ചെത്തിയ വാഹനം സ്വകാര്യ ഏലത്തോട്ടത്തിലേക്കുള്ള കുത്തിറക്കത്തിൽ തല കീഴായി മറിയുകയായിരുന്നു.
അപകടസമയം വാഹനത്തിൽ 16 പേരുണ്ടായിരുന്നുവെന്നാണ് വിവരം.
വാഹനം ഏതാണ്ട് പൂർണമായും തകർന്നു. കഴിഞ്ഞ ദിവസം രാവിലെ ബാലഗ്രാമിൽ തൊഴിലാളികളുമായെത്തിയ വാഹനം ടോറസ് ലോറിയിൽ ഇടിച്ചു അപകടമുണ്ടായിരുന്നു. കഴിഞ്ഞ 5ന് രാമക്കൽമേട്- ഇടത്തറമുക്കിന് സമീപം തൊഴിലാളികളുമായെത്തിയ വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് കൃഷിയിടത്തിലേക്ക് പതിച്ച് തമിഴ്നാട് സ്വദേശികളായ അഞ്ചു പേർക്ക് പരുക്കേറ്റിരുന്നു. അമിതവേഗത്തിൽ എത്തിയ വാഹനം വളവിൽ നിയന്ത്രണം നഷ്ടപ്പെട്ട് സമീപത്തുള്ള ഏലത്തോട്ടത്തിലേക്ക് പതിക്കുകയായിരുന്നു.
കുത്തിറക്കത്തിൽ 50 മീറ്ററോളം പാഞ്ഞ വാഹനം മരത്തിൽ ഇടിച്ചാണ് നിന്നത്.
ഇരയായവരിൽ നാട്ടുകാരും
നിത്യേനയുണ്ടാകുന്ന ചെറുതും വലുതുമായ അപകടങ്ങളിൽ പരുക്കേൽക്കുന്ന നാട്ടുകാരും ഒട്ടേറെയുണ്ട്. അമിതവേഗത്തിൽ നിയമാനുസൃതമല്ലാതെ തമിഴ്നാട്ടിൽ നിന്നുമെത്തുന്ന വാഹനങ്ങൾ ഗുരുതര പരുക്കേൽപ്പിക്കുന്നവരും ജീവൻ പോലും നഷ്ടപ്പെട്ടവരും ജില്ലയിലുണ്ട്.
അണക്കര-ചെല്ലാർകോവിലിൽ ബൈക്ക് യാത്രികരായിരുന്ന രണ്ട് യുവാക്കളുടെ ജീവനപഹരിച്ച അപകടമുണ്ടായത് ജൂണിലായിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

