സംസ്ഥാനത്ത് അനുഭവപ്പെടുന്ന രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയും ഭാഗിക നിയന്ത്രണങ്ങളും വിലയിരുത്തുന്നതിനായി നാളെ ഉന്നതതല യോഗം ചേരുന്നു. വൈദ്യുതി മന്ത്രി സണ്ണി ജോസഫ് വിളിച്ചുചേർത്ത യോഗം രാവിലെ 11 മണിക്ക് മന്ത്രിയുടെ കാര്യാലയത്തിൽ വെച്ചാണ് നടക്കുക.
യോഗത്തിൽ കെഎസ്ഇബി ചെയർമാനും ബോർഡ് അംഗങ്ങളും പങ്കെടുക്കും. അതേസമയം, സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.
വൈകീട്ട് 6.30 നും രാത്രി 12.30 നും ഇടയിലുള്ള സമയത്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയേക്കുമെന്നാണ് കെഎസ്ഇബിയുടെ മുന്നറിയിപ്പ്. കടുത്ത ചൂടിനെ തുടർന്ന് വൈദ്യുതിയുടെ ഉപഭോഗം ഗണ്യമായി വർദ്ധിച്ചതും, ആവശ്യാനുസരണം വൈദ്യുതി ലഭ്യമല്ലാതായതുമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.
കഴിഞ്ഞ ദിവസം രാത്രിയിലും വിവിധ പ്രദേശങ്ങളിൽ പലതവണ വൈദ്യുതി തടസ്സപ്പെട്ടിരുന്നു. സമാനമായ സാഹചര്യം തുടരുന്ന സാഹചര്യത്തിലാണ് ഔദ്യോഗികമായി നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

