തൊടുപുഴ ∙ വാൽപാറ അപകടത്തിന്റെ പശ്ചാത്തലത്തിൽ, ഹൈറേഞ്ച് പാതകളിൽ വാഹനമോടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വീണ്ടും ഓർമിപ്പിച്ച് മോട്ടർ വാഹനവകുപ്പ്.
അവധിക്കാലമായതോടെ ഹൈറേഞ്ചിലെ ടൂറിസം കേന്ദ്രങ്ങളിൽ വിനോദസഞ്ചാരികളുടെ തിരക്ക് വർധിച്ചിട്ടുണ്ട്.
ഇതോടെ അപകടങ്ങളും കൂടുകയാണ്. നഗരങ്ങളിലെയും നിരന്ന പ്രദേശങ്ങളിലെയും റോഡുകളിൽ വാഹനമോടിച്ച് ശീലിച്ചവർ അതേ ശൈലിയിൽ മലമ്പാതകളിലും ഓടിക്കുന്നതാണ് അപകടങ്ങളുടെ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ഹൈറേഞ്ച് റൂട്ടുകളിൽ വാഹനമോടിക്കുമ്പോൾ താഴെപ്പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കാം
∙ മുന്നിൽ ഒരു അപകടം ഉണ്ടാകാം എന്ന മുൻവിധിയോടെ തന്നെ ശരിയായ ഗിയറിൽ (ഇറക്കത്തിലും കയറ്റത്തിലും ഗിയർ ഡൗൺ ചെയ്ത്) വേഗം കുറച്ച് അതീവ ശ്രദ്ധയോടെ വാഹനം ഓടിക്കുക.
∙ ഗിയർ ഡൗൺ ചെയ്യാതെ, തുടർച്ചയായി ബ്രേക്ക് അമർത്തി വേഗം കുറച്ച് ഇറക്കം ഇറങ്ങുന്നത് ബ്രേക്കിന്റെ പ്രവർത്തനക്ഷമത കുറയ്ക്കും. തൽഫലമായി ബ്രേക്ക് ഇല്ലാത്ത അവസ്ഥയുണ്ടാകും.
∙ ആവശ്യമെങ്കിൽ വളവുകളിൽ ഹോൺ മുഴക്കുക.
റോഡ് സൈൻസ് ശ്രദ്ധിക്കുക
∙ വളവുകളിൽ വാഹനം പാർക്ക് ചെയ്യുകയോ ഓവർടേക്ക് ചെയ്യുകയോ അരുത്.
∙ കയറ്റം കയറി വരുന്ന വാഹനങ്ങൾക്ക് മുൻഗണന കൊടുക്കുക.
∙ വാഹനം നിർത്തിയിടുമ്പോഴെല്ലാം പാർക്കിങ് ബ്രേക്ക് പ്രവർത്തിപ്പിക്കുക.
∙ മഴയുള്ളപ്പോഴും കോടമഞ്ഞുമൂലം കാഴ്ച തടസ്സപ്പെടുമ്പോഴും വാഹനം സുരക്ഷിതമായി നിർത്തിയിടുക.
∙ അപരിചിതമായ വഴികളിലൂടെ ഗൂഗിൾ മാപ്പിന്റെ സഹായത്താൽ മാത്രം രാത്രി കാലങ്ങളിൽ സഞ്ചരിക്കാതിരിക്കുക.
∙ യാത്ര തുടങ്ങും മുൻപ് ടയർ, ബ്രേക്ക്, വൈപ്പർ എന്നിവയുടെ കണ്ടിഷൻ ഉറപ്പ് വരുത്തുക.
∙ ഫസ്റ്റ് എയ്ഡ് കിറ്റ് കൂടെക്കരുതുക.
∙ വിശ്രമം ആവശ്യമെന്ന് തോന്നിയാൽ നിർബന്ധമായും വിശ്രമിക്കുക. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

