മുണ്ടക്കയം: മുപ്പത്തിയഞ്ചാം മൈൽ കള്ളിവയലിൽ പ്ലാന്ററായിരുന്ന മാത്യു ജെ. കള്ളിവയലിൽ (85) അന്തരിച്ചു.
മാത്യു ജെ. കള്ളിവയലിന്റെ മൃതദേഹം ശനിയാഴ്ച (19) രാവിലെ 10നു മുണ്ടക്കയം മുപ്പത്തിയഞ്ചാം മൈലിലുള്ള കള്ളിവയലിൽ തറവാട്ടിൽ കൊണ്ടുവരും.
തുടർന്ന് ഉച്ചകഴിഞ്ഞ് 3ന് നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം സംസ്കാരം പെരുവന്താനം സെന്റ് ജോസഫ്സ് പള്ളിയിൽ നടക്കും. ഇടുക്കി മുൻ ഡിസിസി അംഗം, മുണ്ടക്കയം ലയൺസ് ഇന്റർനാഷണലിന്റെ മുൻ പ്രസിഡന്റ് എന്നീ നിലകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: തച്ചിൽ മിനി. മകൻ: ജോസ് എം.
കള്ളിവയലിൽ. മരുമകൾ: ടീന ജോസഫ് കളപ്പുരക്കൽ.

