മൂന്നാർ ∙ വിനോദ സഞ്ചാരികൾക്കും നാട്ടുകാർക്കും സുരക്ഷിതമായി പ്രധാന കവലകൾ കടക്കുന്നതിനായി സ്ഥാപിച്ച സീബ്രാലൈനുകളും കയ്യേറി മൂന്നാറിൽ വഴിയോര കച്ചവടം. സീബ്രാലൈനുകൾ കയ്യേറിയിട്ടു പോലും നടപടികളെടുക്കാൻ ഉദ്യോഗസ്ഥർ തയാറാകുന്നില്ല.
ഇത്തരം കച്ചവടക്കാരെ ചില രാഷ്ട്രീയ നേതാക്കൾ സംരക്ഷിക്കുന്നതു കൊണ്ടാണ് ഇവർക്കെതിരെ നടപടികളെടുക്കാൻ അധികൃതർ തയാറാകാത്തതെന്നാണ് ആരോപണം. മൂന്നാറിൽ ഏറ്റവുമധികം തിരക്കുള്ള ടൗണിൽ നിന്നു മെയിൻ ബസാറിലേക്കും മഴവിൽ പാലത്തിൽ നിന്നു മാട്ടുപ്പെട്ടി റോഡിലേക്കും കടക്കുന്ന സ്ഥലങ്ങളിലെ സീബ്രാലൈനുകളാണ് വഴിയോര കച്ചവടക്കാർ കയ്യടക്കി കച്ചവടം നടത്തുന്നത്.
കാൽനടയാത്ര തടസ്സപ്പെടുത്തി നടക്കുന്ന വഴിയോര കടകൾക്കെതിരെ നാട്ടുകാരും വ്യാപാരികളും ഒട്ടേറെ പരാതികൾ നൽകിയെങ്കിലും ഒരു നടപടിയുമുണ്ടായില്ല. സീബ്രാലൈനുകൾക്കു പുറമേ മൂന്നാറിലെ പ്രധാന പാതകളും പാലങ്ങളും വഴിയോരക്കച്ചവടക്കാരും ഭിക്ഷാടകരും കയ്യടക്കിയിരിക്കുകയാണ്.
ജിഎച്ച് റോഡ് മുതൽ ടൗൺ, കാർഗിൽ റോഡ്, മാട്ടുപ്പെട്ടി റോഡ്, മഴവിൽ പാലം എന്നിവിടങ്ങളിലാണ് വഴിയോരക്കച്ചവടങ്ങളും ഭിക്ഷാടനവും വ്യാപകമായത്. അയൽ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ഭിക്ഷാടകരും കച്ചവടക്കാരുമാണ് കാൽനടയാത്രയും വാഹനഗതാഗതവും തടയുന്ന തരത്തിൽ പ്രധാന പാതകൾ കയ്യേറിയിരിക്കുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

