ഷൊർണൂർ ∙ സ്കൂൾമുറ്റത്തെ കുരുന്നുകളുടെ കളിചിരികൾ ഇല്ലാതെ, ഭാരതപ്പുഴയോരത്തെ നിശ്ശബ്ദതയുടെ ശാന്തിതീരത്ത് അജിത ടീച്ചർക്ക് അന്ത്യവിശ്രമം. സഹോദരൻ പി.ജയകൃഷ്ണൻ ചിതയ്ക്കു തീ കൊളുത്തി.
മറ്റു ബന്ധുക്കളും ചടങ്ങുകളിൽ പങ്കാളികളായി. മക്കളായ അഭിരാമിയും അവന്തികയും സങ്കടമടക്കാനാകാതെ നിറകണ്ണുകളുമായി അവസാനമായി ഒരു നോക്കു കാണാനെത്തി.
ഇരുവരും അവസാനമായി ആ കാലുകൾ തൊട്ടപ്പോൾ കണ്ടു നിന്നവരുടെ കണ്ണുകൾ ഈറനണിഞ്ഞു.
അപകടത്തിന്റെ നടുക്കം മാറാതെ ഭർത്താവ് ശിവരഘുവും അടുത്തുണ്ടായിരുന്നു. പാങ്ങ് പള്ളിപ്പറമ്പ് ഗവ.
എൽപി സ്കൂളിലെ പ്രധാനാധ്യാപിക പി.അജിതയെ (55) അവസാനമായി ഒരു നോക്കു കാണാൻ ഷൊർണൂർ ശാന്തിതീരം ശ്മശാന വാതിൽക്കൽ നിറകണ്ണുകളോടെ കാത്തുനിന്നത് ഒട്ടേറെപ്പേരാണ്. ഇന്നലെ വൈകിട്ട് 5.30 നാണ് മലപ്പുറം പുലാമന്തോളിലെ വീട്ടിലെ പൊതുദർശനത്തിനു ശേഷം ഷൊർണൂർ ശാന്തിതീരത്തേക്ക് മൃതദേഹം എത്തിച്ചത്.
12 വർഷം പുലാമന്തോൾ ജിഎച്ച്എസ്എസിലായിരുന്ന പി.അജിത 2 വർഷം മുൻപാണ് സ്ഥാനക്കയറ്റം നേടി പ്രധാനാധ്യാപികയായി പാങ്ങിലെത്തിയത്.
മാതാപിതാക്കളായ പരുത്തിയിൽ മീനാക്ഷിക്കുട്ടിയും പരേതനായ കെ.പത്മനാഭൻ നായരും അധ്യാപകരായിരുന്നു. ഭർത്താവ് ശിവരഘു റിട്ട.
സ്പിന്നിങ് മിൽ ഉദ്യോഗസ്ഥനാണ്. സംസ്കാരച്ചടങ്ങിൽ ഷൊർണൂർ നഗരസഭാധ്യക്ഷ പി.നിർമല, ഉപാധ്യക്ഷൻ വി.കെ.അനുരാജ്, ബിജെപി നഗരസഭാ കൗൺസിലർ ഇ.പി.നന്ദകുമാർ എന്നിവർ പങ്കെടുത്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

