കൊമേഴ്സ് കാർണിവൽ
കട്ടപ്പന ∙ അസോസിയേഷൻ ഓഫ് കൊമേഴ്സ് ടീച്ചേഴ്സ് ജില്ലാ കമ്മിറ്റി ഇന്ന് കട്ടപ്പന ഗവ. ട്രൈബൽ എച്ച്എസ്എസിൽ കൊമേഴ്സ് കാർണിവൽ നടത്തും.
ഹയർ സെക്കൻഡറി വിഭാഗത്തിലുള്ള കൊമേഴ്സ് വിദ്യാർഥികൾക്കായാണ് പരിപാടി.
സോഫ്റ്റ്ബോൾ ചാംപ്യൻഷിപ്
തൊടുപുഴ∙ സംസ്ഥാന സീനിയർ സോഫ്റ്റ്ബോൾ പുരുഷ,വനിതാ ചാംപ്യൻഷിപ്പിന് ന്യൂമാൻ കോളജ് ഗ്രൗണ്ടിൽ തുടക്കമായി. സംസ്ഥാന സെക്രട്ടറി വിപിൻ ബാബുവിന്റെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് മെംബർ പ്രഫ.
എം.ജെ.ജേക്കബ് ഉദ്ഘാടനം ചെയ്തു. സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് മുഹമ്മദ് ഫൈസൽ, ന്യൂമാൻ കോളജ് പ്രിൻസിപ്പൽ ഡോ.
ജെന്നി കെ.അലക്സ്, സംസ്ഥാന വൈസ് പ്രസിഡന്റ് പ്രഫ. പി.
മാത്യു, ജോ. സെക്രട്ടറി ടെന്നിസൺ പി.ജോസ് എന്നിവർ പ്രസംഗിച്ചു. അന്തരിച്ച മുൻ സംസ്ഥാന സെക്രട്ടറി അനിൽ എ.ജോൺസന്റെ ഛായാചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തി.
ന്യൂമാൻ കോളജ് ഗ്രൗണ്ടിലും, മുതലക്കോടം സെന്റ് ജോർജ് സ്കൂൾ ഗ്രൗണ്ടിലും നടക്കുന്ന മത്സരം 17 ന് സമാപിക്കും.
ഭക്തജനയോഗം നാളെ
കാപ്പ് ∙ കുറിഞ്ഞിലിക്കാട്ട് ഭഗവതി ധർമശാസ്താ ക്ഷേത്രത്തിൽ ഡിസംബർ 4ന് നടത്തുന്ന തൃക്കാർത്തിക ദീപക്കാഴ്ചയുടെ നടത്തിപ്പിനായി ആഘോഷസമിതി രൂപീകരിക്കുന്നതിന് ഭക്തജനയോഗം നാളെ 11ന് എൻഎസ്എസ് ലൈബ്രറി ഹാളിൽ ചേരും.
വൈദ്യുതി മുടക്കം
നെടുങ്കണ്ടം∙ സെക്ഷൻ പരിധിയിൽ സ്ട്രീറ്റ് ലൈറ്റ് ഇൻസ്റ്റലേഷൻ നടക്കുന്നതിനാൽ ഇന്ന് രാവിലെ മുതൽ വൈകിട്ട് വരെ നെടുങ്കണ്ടം ടൗൺ, കല്ലാർ പ്രദേശങ്ങളിൽ വൈദ്യുതി വിതരണം തടസ്സപ്പെടും.
കൊമേഴ്സ് കാർണിവൽ
കട്ടപ്പന ∙ അസോസിയേഷൻ ഓഫ് കൊമേഴ്സ് ടീച്ചേഴ്സ് ജില്ലാ കമ്മിറ്റി ഇന്ന് കട്ടപ്പന ഗവ. ട്രൈബൽ എച്ച്എസ്എസിൽ കൊമേഴ്സ് കാർണിവൽ സംഘടിപ്പിക്കും. ഹയർ സെക്കൻഡറി വിഭാഗത്തിലുള്ള കൊമേഴ്സ് വിദ്യാർഥികൾക്കായാണ് പരിപാടി.
ഒന്നും രണ്ടും വർഷ വിദ്യാർഥികൾക്ക് പ്രത്യേകമായി നടത്തുന്ന അക്കൗണ്ടിങ് ആപ്റ്റിറ്റ്യൂഡ് പരീക്ഷ, ബിസിനസ് ക്വിസ്, ബെസ്റ്റ് മാനേജർ എന്നീ ഇനങ്ങളിലാണ് മത്സരം. വിജയികൾക്ക് 22ന് എറണാകുളത്തു നടക്കുന്ന സംസ്ഥാനതല കൊമേഴ്സ് കാർണിവലിൽ പങ്കെടുക്കാൻ അവസരം ലഭിക്കും.
ജില്ലാ പ്രസിഡന്റ് ബിജു തങ്കപ്പൻ കൊമേഴ്സ് കാർണിവൽ ഉദ്ഘാടനം ചെയ്യും. ജനറൽ കൺവീനർ സജിൻ സ്കറിയ അധ്യക്ഷത വഹിക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

