കോടഞ്ചേരിയിൽ ജനവാസ മേഖലയിൽ നിന്നും ഭീതിപരത്തിയ കൂറ്റൻ രാജവെമ്പാലയെ പിടികൂടി. കോടഞ്ചേരി കൂരോട്ടുപാറ റോഡിൽ നിന്ന് ഞായറാഴ്ച വൈകിട്ടാണ് ഒമ്പതടി നീളമുള്ള രാജവെമ്പാലയെ കണ്ടെത്തിയത്.
റോഡിന്റെ ഓവുചാലിൽ നിലയുറപ്പിച്ച പാമ്പിനെ ‘എന്റെ മുക്കം സ്നേക് റസ്ക്യു’ പ്രവർത്തകൻ കബീർ കള്ളൻന്തോട് ആണ് സാഹസികമായി പിടികൂടിയത്. കബീർ തന്റെ ഔദ്യോഗിക ജീവിതത്തിൽ പിടികൂടുന്ന ഇരുപത്തിയൊന്നാമത്തെ രാജവെമ്പാലയാണിത്.
തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പൂർണ്ണ സഹായത്തോടെ പാമ്പിനെ സുരക്ഷിതമായി ഉൾക്കാട്ടിൽ തുറന്നുവിട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

