റാന്നി ∙ തീർഥാടനമായിട്ടും ശബരിമല ഇടത്താവളത്തിൽ നടക്കുന്നതു മുഖം മിനുക്കൽ മാത്രം. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ ദേവസ്വം ബോർഡും പഞ്ചായത്തും.
റാന്നി രാമപുരം മഹാവിഷ്ണു ക്ഷേത്രത്തിലെയും പരിസരത്തെയും കാഴ്ചയാണിത്. റാന്നിയിലെ പ്രധാന തീർഥാടക വിശ്രമ കേന്ദ്രമാണ് രാമപുരം മഹാവിഷ്ണു ക്ഷേത്രം.
കേരളത്തിനകത്തും പുറത്തുംനിന്ന് കാൽനടയായെത്തുന്ന തീർഥാടകർ വിരിവച്ചു വിശ്രമിക്കുന്നത് ഇവിടെയാണ്. ക്ഷേത്രത്തിൽ ദേവസ്വം ബോർഡ് നിർമിച്ചിട്ടുള്ള ഓഡിറ്റോറിയത്തിലാണ് വിശ്രമിക്കുന്നത്.
ഇതിന്റെ മേൽക്കൂര ചോരുകയാണ്. മഴക്കാലത്ത് തറയിൽ വെള്ളം കെട്ടിക്കിടക്കും.
പിന്നീട് വിരി വയ്ക്കാൻ ബുദ്ധിമുട്ടാണ്.
ഓഡിറ്റോറിയത്തിനു മറയില്ലാത്തതിനാൽ വശങ്ങളിൽ കൂടിയും വെള്ളം ഉള്ളിലെത്തും. ശുചിമുറി സൗകര്യവും കമ്മിയാണ്.
4 ശുചിമുറികളാണുള്ളത്. വൃത്തിഹീനമായി കിടക്കുകയാണത്.
അവ ഉപയോഗിക്കാൻ പറ്റാതെ വരുമ്പോൾ പെരുമ്പുഴ ബസ് സ്റ്റാൻഡിലെ ശുചിമുറി സമുച്ചയത്തെയാണ് തീർഥാടകർ ആശ്രയിച്ചിരുന്നത്. അതും അടഞ്ഞു കിടക്കുകയാണ്.
തീർഥാടകർക്കായി പെരുമ്പുഴ ബോട്ടുജെട്ടി കടവിൽ ജില്ലാ പഞ്ചായത്ത് ശുചിമുറി സമുച്ചയം പണിതിരുന്നു.
2018 ഓഗസ്റ്റ് 15ന് ഉണ്ടായ മഹാപ്രളയത്തിൽ ഇതു ചെളി മൂടിയിരുന്നു. ചെളിയും മണലും നീക്കിയെങ്കിലും അറ്റകുറ്റപ്പണി നടത്തിയില്ല.
നാഥനില്ലാത്ത അവസ്ഥയിൽ കിടക്കുകയാണത്. തീർഥാടകർ ദേഹശുദ്ധി വരുത്തുന്നത് പെരുമ്പുഴ ബോട്ടുജെട്ടി കടവിലാണ്.
കടവിലേക്കുള്ള നടപ്പാത മാത്രമാണു തെളിച്ചിട്ടുള്ളത്. കടവിന്റെ ഇരുവശത്തെയും കാടും പടലും തെളിച്ചിട്ടില്ല.
ഇഴജന്തുക്കൾ എത്തിയാൽ പോലും കാണാനാകില്ല. തീർഥാടന പാതകളിൽ പൂർണമായി വഴിവിളക്കുകളും സ്ഥാപിച്ചിട്ടില്ല.
കുത്തുകല്ലുങ്കൽപടി–മന്ദിരം വരെ വഴിവിളക്കുകളേയില്ല.
തീർഥാടന പാതകളിൽ പലയിടത്തും കത്താതെ കിടക്കുന്ന വിളക്കുകളുമുണ്ട്. അടിസ്ഥാന സൗകര്യങ്ങളില്ലെങ്കിലും ക്ഷേത്രത്തിലെ വയറിങ് കുറ്റമറ്റതാക്കുന്നതിന് ദേവസ്വം ബോർഡ് ഇത്തവണ കരാർ നൽകിയിട്ടുണ്ട്.
പണി പുരോഗമിക്കുകയാണ്. ഇതിൽ ഉൾപ്പെടുത്തി ഓഡിറ്റോറിയത്തിൽ ഫാനുകൾ സ്ഥാപിക്കുന്നുണ്ട്.
ശുചിമുറിയിൽ എക്സ്ഹോസ്റ്റ് ഫാനും സ്ഥാപിക്കുന്നുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

