വണ്ടിപ്പെരിയാർ ∙ വിനോദ സഞ്ചാരികൾക്കായി പെരിയാർ നദിയിൽ കുട്ടവഞ്ചി സവാരി നടപ്പിലാക്കുന്നതിനെതിരെ ഉടക്കുമായി വനംവകുപ്പ്. കുട്ടവഞ്ചി സവാരിക്ക് അനുമതി നൽകിയിട്ടില്ലെന്നു ചൂണ്ടിക്കാട്ടി വനം പഞ്ചായത്ത് സെക്രട്ടറിക്ക് നോട്ടിസ് നൽകി.
ഇതോടെ പദ്ധതി മരവിപ്പിക്കേണ്ട ഗതികേടിൽ പഞ്ചായത്ത്.
കുട്ടവഞ്ചി സവാരി വന്യമൃഗങ്ങൾക്ക് ഭീഷണിയാകുമെന്ന വിചിത്രവാദമാണ് വനപാലകർ ഉയർത്തുന്നത്.സത്രം, ഗവി, പരുന്തുംപാറ എന്നിവിടങ്ങളിലേക്കു എത്തുന്ന സഞ്ചാരികളെ ലക്ഷ്യമിട്ടാണ് വണ്ടിപ്പെരിയാർ പഞ്ചായത്ത് കുട്ടവഞ്ചി സവാരി എന്ന പദ്ധതി ആവിഷ്കരിച്ചത്.
വള്ളക്കടവ്, കുരിശുമൂട് ഭാഗത്ത് പെരിയാർ നദിയുടെ ഭാഗമായ 200 മീറ്ററിൽ ആണ് സവാരിക്കായി നിശ്ചയിച്ചത്. കഴിഞ്ഞ ദിവസം മത്സ്യത്തൊഴിലാളികൾക്ക് വള്ളവും വലയും വിതരണം ചെയ്യുന്നതിനൊപ്പം കുട്ടവഞ്ചി എത്തിക്കുകയും, പഞ്ചായത്തിന്റെ നേതൃത്വത്തിൽ പദ്ധതിയുടെ ഉദ്ഘാടനം നടത്തുകയും ചെയ്തു.
ഇതിനു തൊട്ടുപിന്നാലെയാണ് പെരിയാർ നദിയിൽ കുട്ടവഞ്ചി ഇറക്കരുതെന്ന വിലക്കുമായി വനപാലകർ എത്തിയത്. പദ്ധതി നടത്തിപ്പിന് വനം വകുപ്പിന്റെ അനുമതി പഞ്ചായത്ത് തേടിയില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. കലക്ടർക്ക് പരാതി നൽകും …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

