തൊടുപുഴ ∙ സ്വന്തം കാലിൽ നിൽക്കാൻ പെൺകുട്ടികൾക്ക് സൈക്കിൾ ബാലൻസ് നൽകുന്ന ‘ഗേൾസ് ഓൺ വീൽസ്’ പദ്ധതിയുമായി തുടങ്ങനാട് സെന്റ് തോമസ് ഹൈസ്കൂൾ. പദ്ധതി തുടങ്ങാൻ സൈക്കിൾ വാങ്ങാൻ സഹായിച്ചത് 9 വർഷം മുൻപ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ട
വിനോദസഞ്ചാരികളായ തമിഴ്നാട് സ്വദേശികൾ. പ്രധാനാധ്യാപികയുടെ ആശയമാണ് പെൺകുട്ടികളും സൈക്കിൾ പഠിച്ചിരിക്കണമെന്നത്. 5 മുതൽ 10 വരെ ക്ലാസുകളിലെ കുട്ടികൾക്കാണ് പരിശീലനം.
ഫിസിക്കൽ എജ്യുക്കേഷൻ പീരിയഡിലും വൈകിട്ടുമാണ് ട്രെയ്നിങ്.ഓണത്തിന് ശേഷം ആരംഭിച്ച പരിശീലനം കുട്ടികൾ ഏറ്റെടുത്തു.
കായികാധ്യാപിക സോണിയ ജോണിന്റെ നേതൃത്വത്തിലാണ് പരിശീലനം. പദ്ധതിക്ക് ഫണ്ട് കണ്ടെത്താൻ സ്കൂൾ അധികൃതർ വിഷമിച്ചിരിക്കെയാണ് അറക്കുളം മുൻ പഞ്ചായത്തംഗം എ.ഡി.മാത്യു 9 വർഷം മുൻപ് അപകടത്തിൽ സഹായിച്ച ചെന്നൈ സ്വദേശികളെത്തുന്നത്.
2016 ഓഗസ്റ്റ് 17നു വാഗമൺ സന്ദർശിച്ചു തിരിച്ചുപോകുമ്പോൾ ചെന്നൈ സ്വദേശികളായ പളനിയപ്പൻ – ജയ ദമ്പതികളും മകൻ ചൊക്കലിംഗവും ഡ്രൈവറും സഞ്ചരിച്ചിരുന്ന കാർ വളവിൽ നിയന്ത്രണം വിട്ടു മൂലമറ്റത്തിന് അടുത്തുള്ള മണപ്പാടി പഴയ ചെക്ഡാമിൽ വീണു. കാർ മുങ്ങിപ്പോയി.
വിവരമറിഞ്ഞു മാത്യുവും ഇലപ്പള്ളിയിലെ പഞ്ചായത്തംഗമായിരുന്ന ടോമി വാളികുളവും സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിൽ സഹായിച്ചു.
തങ്ങളെ സഹായിച്ച മനുഷ്യരുടെ പ്രദേശത്തിനായി എന്തെങ്കിലും സാമൂഹിക പ്രവർത്തനം നടത്തണമെന്ന ദമ്പതികളുടെ ആഗ്രഹത്തിൽ നിന്നാണ് തുടങ്ങനാട് സ്കൂളിലേക്ക് ഉപകരണങ്ങൾ നൽകാമെന്ന ആശയത്തിലേക്ക് എത്തുന്നത്.ഇതോടെ 10 സൈക്കിളും വാട്ടർ ഡിസ്പെൻസറും 2 ലാപ്ടോപ്പും അടക്കം 1.5 ലക്ഷം രൂപയുടെ ഉപകരണങ്ങൾ സ്കൂളിലേക്ക് സംഭാവന നൽകി. പളനിയപ്പനും ജയയും കഴിഞ്ഞ ഓഗസ്റ്റ് 22നു സ്കൂളിലെത്തി ഇവ കൈമാറി. തുടർന്നുള്ള വർഷങ്ങളിലും പദ്ധതി മുന്നോട്ടു കൊണ്ടുപോകാനാണ് സ്കൂൾ അധികൃതർ ലക്ഷ്യമിടുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

