വണ്ണപ്പുറം∙ ഉരുൾപൊട്ടി കിടപ്പാടം നഷ്ടപ്പെട്ടതിന്റെ നഷ്ടപരിഹാരത്തിനായി ആയിരത്തിലേറെ ദിവസമായി സർക്കാർ ഓഫിസുകൾ കയറിയിറങ്ങുകയാണ് മുള്ളരിങ്ങാടുള്ള വയോധികൻ. മുള്ളരിങ്ങാട് മൂന്നീട്ടി പനച്ചിക്കൽ നാരായണനാണ് (78) നഷ്ടപരിഹാരം തേടുന്നത്. നാലു ലക്ഷം രൂപ അനുവദിച്ചെന്നാണ് വണ്ണപ്പുറം വില്ലേജ് ഓഫിസിൽ നിന്ന് ഉദ്യോഗസ്ഥർ നാരായണനോട് പറഞ്ഞിരിക്കുന്നത്.
എന്നാൽ ഇതിന് വേണ്ട അലോട്മെന്റ് കിട്ടിയിട്ടില്ലെന്നും അതിനാൽ തുക കിട്ടാൻ വൈകുമെന്നുമാണ് ഉദ്യോഗസ്ഥർ നൽകുന്ന വിശദീകരണം.
2022 ഓഗസ്റ്റ് ആറിനാണ് ഉരുൾപൊട്ടലുണ്ടായി നാരായണന്റെ വീടിന്റെ മുൻഭാഗത്തെ ഒരു മുറി ഉൾപ്പെടെ ഒലിച്ചു പോയത്.
അന്നു മുതൽ നഷ്ടപരിഹാരം തേടി അലയുകയാണ് നാരായണൻ. ഉരുൾപൊട്ടി വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് 10 ലക്ഷം രൂപയാണ് നേരത്തെ അനുവദിച്ചത്.
എന്നാൽ വീടിന്റെ ഭൂരിഭാഗവും ഉരുൾ കൊണ്ടു പോയ നാരായണന് നാലു ലക്ഷം മാത്രമാണ് അനുവദിച്ചിരിക്കുന്നത്. അതും സർക്കാർ നൽകുന്നില്ല.
ഉരുൾപൊട്ടൽ സമയത്ത് നാരായണനും ഭാര്യ ഷൈലയും അയൽപക്കത്തെ വീട്ടിൽ ആയിരുന്നതിനാലാണ് ജീവൻ രക്ഷപ്പെട്ടത്.
അന്നു തന്നെ അപേക്ഷ നൽകിയെങ്കിലും വർഷങ്ങൾ കഴിഞ്ഞിട്ടും ഇവർക്ക് ആനുകൂല്യങ്ങൾ ഒന്നും ലഭിച്ചില്ല. ഓഫിസുകളിൽ എത്താൻ വണ്ടിക്കൂലി തന്നെ നല്ലൊരു തുക ഇപ്പോൾ ചെലവായി. നിലവിൽ വാടക വീട്ടിൽ താമസിക്കുന്ന നാരായണന് ഭാര്യയുടെ ചികിത്സയ്ക്കായും നല്ലൊരു തുക വേണ്ടിവരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

