കട്ടപ്പന∙ നഗരസഭാ പരിധിയിലെ എല്ലാ വീടുകളിലും ശുദ്ധജലം എത്തിക്കുന്ന ജലഅതോറിറ്റിയുടെ 63.6 കോടി രൂപയുടെ ബൃഹത് പദ്ധതിക്ക് തുടക്കമായി. ഇതിന്റെ ഭാഗമായി കല്ലുകുന്നിലെ 10 ലക്ഷം ലീറ്റർ സംഭരണശേഷിയുള്ള ടാങ്കിന്റെ നിർമാണം ആരംഭിച്ചു. കിഫ്ബിയിലൂടെ അനുവദിച്ച 43 കോടി രൂപയും അമൃത് പദ്ധതിയുടെ രണ്ടാംഘട്ടത്തിലുള്ള 20.6 കോടി രൂപയുമാണ് പദ്ധതിക്കായി ചെലവഴിക്കുന്നത്.
പദ്ധതിയുടെ നിർമാണോദ്ഘാടനം കഴിഞ്ഞമാസം മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചിരുന്നു.കുഴൽക്കിണർ പദ്ധതികൾ അപര്യാപ്തമായതിനാൽ എല്ലാ മേഖലകളിലും ശുദ്ധജലം എത്തിക്കാനായി പദ്ധതി ആവിഷ്കരിക്കാൻ മന്ത്രി നിർദേശിച്ചിരുന്നു.
ഇതനുസരിച്ച് ജല അതോറിറ്റിയാണ് പദ്ധതി വിഭാവനം ചെയ്തത്. ഇടുക്കി ജലാശയത്തിൽ നിന്ന് പമ്പ് ചെയ്യുന്ന വെള്ളം അഞ്ചുരുളിയിൽ നിർമിക്കുന്ന പ്ലാന്റിൽ ശുദ്ധീകരിച്ചാകും വിതരണം ചെയ്യുക.നഗരസഭാ പരിധിയിലെ ടാങ്ക് കൂടാതെ നരിയമ്പാറയിലെ ടാങ്കിന്റെ നിർമാണവും 62 കിലോമീറ്റർ ദൈർഘ്യത്തിൽ വിതരണ പൈപ്പുകൾ സ്ഥാപിക്കുന്ന ജോലികളും ഉടൻ ആരംഭിക്കും. പദ്ധതി പൂർത്തീകരിച്ച് ആദ്യഘട്ടത്തിൽ 4,000 കുടുംബങ്ങൾക്ക് ശുദ്ധജല കണക്ഷൻ നൽകും. മറ്റ് സ്ഥലങ്ങളിൽകൂടി പൈപ്പുകൾ സ്ഥാപിച്ച് 7,720 കുടുംബങ്ങൾക്ക് കണക്ഷൻ നൽകാനാണ് ലക്ഷ്യമിടുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

