പത്തനംതിട്ട∙ കെഎസ്ആർടിസി ഡിപ്പോയിൽ നിന്നു പട്ടാഴി ക്ഷേത്രം വഴി തിരുവനന്തപുരത്തേക്കു പുതിയ ഫാസ്റ്റ് പാസഞ്ചർ സർവീസ് ആരംഭിച്ചു. രാവിലെ 5.20നു പുറപ്പെടുന്ന ബസ് ചന്ദനപ്പള്ളി, കൊടുമൺ, ഏഴംകുളം, കടുവാത്തോട്, പട്ടാഴി ക്ഷേത്രം, മൈലം, കൊട്ടാരക്കര, കിളിമാനൂർ, വെഞ്ഞാറമൂട്, പോത്തൻകോട്, ടെക്നോപാർക്, മെഡിക്കൽ കോളജ്, ജനറൽ ആശുപത്രി വഴി 8.40നു തിരുവനന്തപുരത്ത് എത്തും.
തിരുവനന്തപുരത്തു നിന്ന് 9.30നു പുറപ്പെട്ട് കിളിമാനൂർ, പുനലൂർ, പത്തനാപുരം, പത്തനംതിട്ട, റാന്നി, എരുമേലി, മുണ്ടക്കയം, കുട്ടിക്കാനം, ഏലപ്പാറ വഴി വൈകിട്ട് 4.15നു കട്ടപ്പനയിൽ എത്തും.
വൈകിട്ട് 5നു കട്ടപ്പനയിൽ നിന്നു പുറപ്പെട്ട് മുണ്ടക്കയം, എരുമേലി, റാന്നി വഴി രാത്രി 8.15ന് പത്തനംതിട്ട എത്തി സമാപിക്കുന്ന വിധത്തിലാണു പുതിയ സർവീസ്.
ബസ് സർവീസ് ഉദ്ഘാടനം മന്ത്രി വീണാ ജോർജ് നിർവഹിച്ചു. നഗരസഭ അധ്യക്ഷൻ ടി.സക്കീർ ഹുസൈൻ അധ്യക്ഷനായിരുന്നു.
ഡിടിഒ റോയ് ജേക്കബ് പ്രസംഗിച്ചു.
ടെർമിനൽ കെട്ടിടത്തിൽ കെഎസ്ആർടിസിയും വിവോ കമ്പനിയും ചേർന്ന് ഒരുക്കിയ ശീതീകരിച്ച വിശ്രമകേന്ദ്രത്തിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. തിരക്കില്ലാത്ത സമയങ്ങളിൽ സ്ത്രീകൾക്കു സുരക്ഷിതമായി ഇരിക്കാൻ കഴിയും.
27 സീറ്റുകൾ ഉണ്ട്. കുഞ്ഞിനെ മുലയൂട്ടാനുള്ള പ്രത്യേക സൗകര്യവും ഇതിൽ ഉണ്ട്. ടെർമിനലിന്റെ വരാന്തയിൽ യാത്രക്കാർക്കു ബസ് കാത്തിരിക്കാൻ ഉളനാട് ശ്രീകൃഷ്ണ ക്ഷേത്രം സംഭാവന ചെയ്ത കസേരകൾ മന്ത്രി ഏറ്റുവാങ്ങി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

