ഏനാത്ത്∙ നഷ്ടപ്പട്ട സ്വർണാഭരണം തിരിച്ചു കിട്ടിയ സന്തോഷത്തിലാണ് കടിക കാവിളയിൽ സുനന്ദ.
കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയോടെയാണ് അടൂർ പാർഥ സാരഥി ക്ഷേത്രത്തിനു സമീപമുള്ള കടയുടെ മുന്നിൽ സ്വർണാഭരണം നഷ്ടപ്പെട്ടത്. എന്നാൽ സുനന്ദ ഇതറിഞ്ഞിരുന്നില്ല.
വീട്ടിലെത്തി രണ്ടു ദിവസം കഴിഞ്ഞാണ് കയ്യിൽ അണിഞ്ഞിരുന്ന നാലു ഗ്രാം വരുന്ന സ്വർണാഭരണം നഷ്ടപ്പെട്ടത് അറിയുന്നത്.
തുടർന്ന് അന്നേദിവസം സഞ്ചരിച്ച വഴികളിലെല്ലാം അന്വേഷണം നടത്തി. അടൂർ പാർഥ സാരഥി ക്ഷേത്രത്തിനു സമീപം മെഡിക്കൽ സ്റ്റോറിൽ മരുന്നു വാങ്ങാനെ ത്തിയപ്പോൾ തൂണിൽ കൈ ഉടക്കിയ വിവരം ഓർത്തെടുത്തു.
അങ്ങനെയാണ് മെഡിക്കൽ സ്റ്റോറിനു സമീപമെത്തി കടകളിൽ അന്വേഷണം നടത്തിയത്.
മെഡിക്കൽ സ്റ്റോറിന് തൊട്ടടുത്തുള്ള കടയിൽ അന്വേഷിച്ചപ്പോഴാണ് ആഭരണം കടയിലെ ജീവനക്കാരിയായ കടമ്പനാട് ലക്ഷ്മി ഭവനിൽ ഷീബയുടെ കയ്യിൽ ഭദ്രമായി ഉണ്ടെന്ന് അറിയുന്നത്. കടയുടെ മുന്നിൽ നിന്ന് ആഭരണം കിട്ടിയപ്പോൾ ഷീബ ബന്ധു മുഖേന അടൂർ ഡിവൈഎസ്പി ഓഫിസിൽ അറിയിച്ചിരുന്നു.
ഇതിനിടയിലാണ് കഴിഞ്ഞ ദിവസം സുനന്ദ ആഭരണം അന്വേഷിച്ച് കടയിലെത്തിയത്. തുടർന്ന് ഇന്നലെ ഇരുവരും ഡിവൈഎസ്പി ഓഫിസിലെത്തുകയും സുനന്ദയ്ക്ക് ഷീബ ആഭരണം കൈമാറുകയും ചെയ്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

