മൂന്നാർ∙ ക്രിസ്മസിനെ വരവേൽക്കാൻ 300 കിലോ കേക്ക് മിക്സിങ്ങുമായി റിസോർട്ട് ജീവനക്കാരും വിനോദസഞ്ചാരത്തിനെത്തിയ 75ലധികം വിദേശികളും. മൂന്നാർ ടൗണിൽ പ്രവർത്തിക്കുന്ന ഈസ്റ്റ് എൻഡ് റിസോർട്ടിലാണ് കേക്ക് നിർമിക്കുന്നതിനുളള ഉണങ്ങിയ പഴങ്ങളുടെ മിക്സിങ് നടന്നത്. ബദാം, പിസ്ത, കശുവണ്ടി, കിസ്മിസ്, ആപ്രിക്കോട്ട്, ബ്ലൂബറി, ബ്ലാക്ക്ബറി, അത്തിപ്പഴം, ഈന്തപ്പഴം തുടങ്ങിയ 160 കിലോ ഉണങ്ങിയ പഴങ്ങളും തേൻ, പഴച്ചാറുകൾ, വൈറ്റ് വൈൻ, റെഡ് വൈൻ, റം എന്നിവയും ചേർത്ത മിശ്രിതമാണ് കേക്ക് ഉണ്ടാക്കുന്നതിനായി തയാറാക്കിയത്.
ഒന്നര മാസത്തിലധികം സൂക്ഷിച്ചു വയ്ക്കുന്ന ഇവ ക്രിസ്മസ് കാലത്ത് പുറത്തെടുത്ത് കേക്ക് ഉണ്ടാക്കി സഞ്ചാരികൾക്ക് നൽകാനാണ് ലക്ഷ്യമിടുന്നത്.
റിസോർട്ടിലെ 29ലധികം ജീവനക്കാരുടെയും ജനറൽ മാനേജർ ബി.ടി.സുശീൽ, എക്സിക്യുട്ടീവ് ഷെഫ് ജസ്റ്റിൻ ബാബുരാജ് എന്നിവരുടെയും നേതൃത്വത്തിലാണ് കേക്ക് മിക്സിങ് നടന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

