പരുമല ∙ ആയിരങ്ങൾ പങ്കെടുത്ത ഭക്തിനിർഭരമായ റാസയോടെ പരിശുദ്ധ പരുമല തിരുമേനിയുടെ 123–ാം ഓർമപ്പെരുന്നാളിന് കൊടിയിറങ്ങി. ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസിന്റെ നേതൃത്വത്തിൽ പ്രാർഥനയെ തുടർന്ന് ആരംഭിച്ച റാസയിൽ വിവിധ ഭദ്രാസനങ്ങളിൽ നിന്നുള്ള വൈദികരും വിശ്വാസികളും പങ്കെടുത്തു. സഭാ വൈദിക ട്രസ്റ്റി ഫാ.ഡോ.സജി അമയിൽ, അൽമായ ട്രസ്റ്റി റോണി വർഗീസ് ഏബ്രഹാം, മലങ്കര അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ പരുമല സെമിനാരി മാനേജർ ഫാ.എൽദോ ഏലിയാസ്,അസി.വികാരിമാരായ ജെ.മാത്തുക്കുട്ടി, ഫാ.ഗീവർഗീസ് മാത്യു, നിരണം ഭദ്രാസന സെക്രട്ടറി ഫാ.അലക്സാണ്ടർ ഏബ്രഹാം,
ഫാ.കെ.വി.ജോൺ, ഫാ.വർഗീസ് ജോർജ് ചേപ്പാട് തുടങ്ങിയവർ നേതൃത്വം നൽകി. മൂന്നിന്മേൽ കുർബാനയ്ക്ക് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മുഖ്യകാർമികത്വം വഹിച്ചു. പുലർച്ചെ ഏബ്രഹാം മാർ സ്തേഫാനോസും തുടർന്ന് ഡോ.
യാക്കോബ് മാർ ഐറേനിയസും കുർബാനയ്ക്ക് കാർമികത്വം വഹിച്ചു. തുടർന്നു മുഖ്യകാർമികത്വത്തിൽ ശ്ലൈഹിക വാഴ്വ് നൽകി. ഇത്യോപ്യൻ ഓർത്തഡോക്സ് സഭ ആർച്ച് ബിഷപ് ആബൂനെ മൽക്കിസദേക്ക് മുഖ്യാതിഥിയായി പങ്കെടുത്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

