മൂന്നാർ ∙ ഗതാഗതക്കുരുക്കിൽ മുങ്ങി മൂന്നാറും പരിസരങ്ങളും. കഴിഞ്ഞ മൂന്നു ദിവസമായാണ് മൂന്നാറിലും വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിലും സഞ്ചാരികളുടെ വൻതിരക്ക് അനുഭവപ്പെടുന്നത്.
മധ്യവേനലവധി ആരംഭിച്ച ശേഷം ഏറ്റവുമധികം തിരക്ക് അനുഭവപ്പെട്ടത് കഴിഞ്ഞ മൂന്നു ദിവസങ്ങളിലാണ്. ആനച്ചാൽ, ആൽത്തറ, രണ്ടാം മൈൽ, പള്ളിവാസൽ, ഹെഡ് വർക്സ് ഡാം മുതൽ ആർഒ കവല വരെ, മാട്ടുപ്പെട്ടി, മറയൂർ റോഡ്, ഫ്ലവർ ഗാർഡൻ, കുണ്ടള, എക്കോ പോയിന്റ് എന്നിവിടങ്ങളിലാണ് ഏറ്റവുമധികം കുരുക്ക് അനുഭവപ്പെട്ടത്.
മൂന്നാർ ടൗണിൽനിന്ന് ആനച്ചാൽ വരെയുള്ള 15 കിലോമീറ്റർ ദൂരം 2 മുതൽ മൂന്നര മണിക്കൂർ സമയമെടുത്താണ് വാഹനങ്ങൾ കടന്നുപോയത്.
പാതയോരങ്ങളിലെ അനധികൃത പാർക്കിങ്, വഴിയോര കച്ചവടങ്ങൾ, ദേശീയ പാതയിലെ വീതി കൂട്ടൽ തുടങ്ങിയവയാണ് കുരുക്ക് രൂക്ഷമാകാനുള്ള കാരണം. പ്രധാന പോയിൻ്റുകളിൽ പൊലീസിനെ നിയമിച്ചിട്ടുണ്ടെങ്കിലും പല സ്ഥലങ്ങളിലും ഗതാഗതക്കുരുക്ക് നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥയാണ്.
മണിക്കൂറുകൾ കുരുക്കിൽപെട്ടു കിടക്കുന്ന സഞ്ചാരികൾ ഭക്ഷണമോ വെള്ളമോ ലഭിക്കാതെ മടങ്ങുകയാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

