ടോളിവുഡ് താരം രവി തേജയെ നായകനാക്കി ശിവ നിർവാണ സംവിധാനം ചെയ്ത പുതിയ ചിത്രം ‘ഇരുമുടി’ തിയേറ്ററുകൾക്ക് പിന്നാലെ ഒടിടിയിലും മികച്ച വിജയം നേടുന്നു. നെറ്റ്ഫ്ലിക്സ് പ്ലാറ്റ്ഫോമിലൂടെ സ്ട്രീമിങ് ആരംഭിച്ച ചിത്രം നിലവിൽ ട്രെൻഡിങ് ഒന്നാം സ്ഥാനത്ത് തുടരുകയാണ്.
തിയേറ്റർ റിലീസിന് ശേഷം ബോക്സ് ഓഫീസിൽ നിന്ന് ആഗോളതലത്തിൽ 300 കോടി രൂപയ്ക്ക് മുകളിൽ കളക്ഷൻ നേടാൻ ചിത്രത്തിന് സാധിച്ചിരുന്നു. നടൻ രവി തേജയുടെ കരിയറിലെ 77-ാമത് ചിത്രമായ ഇത് നിർമ്മിച്ചിരിക്കുന്നത് മൈത്രി മൂവി മേക്കേഴ്സ് ആണ്.
പരമ്പരാഗത അയ്യപ്പസ്വാമിവേഷം ധരിച്ചുള്ള ശക്തമായ ആത്മീയ അവതാരത്തിലാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്കിൽ താരം പ്രത്യക്ഷപ്പെട്ടത്. ഒരു പെൺകുട്ടിയെ കൈകളിൽ ഏന്തിനിൽക്കുന്ന പോസ്റ്റർ ഒച്ഛൻ-മകൾ ബന്ധത്തിന്റെ വൈകാരികതയാണ് അടയാളപ്പെടുത്തുന്നത്.
ആത്മീയ പ്രാധാന്യം മുൻനിർത്തിയാണ് ചിത്രത്തിന് ഈ പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ റിലീസ് വേളയിൽ രവി തേജ സോഷ്യൽ മീഡിയയിൽ കുറിച്ചത് ഇങ്ങനെയായിരുന്നു: “ചില കഥകൾ ജീവിതത്തിലെ ശരിയായ നിമിഷത്തിൽ നമ്മളെ തിരഞ്ഞെടുക്കുന്നുവെന്നും അത്തരമൊരു കഥയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ ഭാഗ്യമുണ്ടെന്ന് കരുതുന്നുവെന്നും.” വിശ്വാസം ഏവരേയും മുന്നോട്ട് നയിക്കട്ടെയെന്നും ശിവ നിർവാണ, മൈത്രി മൂവി മേക്കേഴ്സ് എന്നിവർക്കൊപ്പം ‘ഇരുമുടി’ എന്ന പുതിയ യാത്ര ആരംഭിക്കുന്നതിൽ താൻ ആവേശഭരിതനാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

