അരൂർ∙ അരൂർ– തുറവൂർ ഉയരപ്പാത നിർമാണത്തിന്റെ ഭാഗമായി തുറവൂരിൽ നിന്നു തെക്കോട്ടുള്ള ഉയരപ്പാതയുടെ പൈലിങ് ജോലികൾക്കായി യന്ത്രങ്ങൾ എത്തിച്ചു തുടങ്ങി. കൂടുതലായി 210 മീറ്റർ ഭാഗം 2 തൂണിൽ നിർമിക്കുന്നതിന് കെസിസിക്ക് കരാർ നൽകി.
തുറവൂർ ജംക്ഷനിൽ നിന്നു 280 മീറ്റർ മണ്ണിട്ടുയർത്തി അപ്രോച്ച് റോഡ് നിർമിക്കാനാണ് തീരുമാനം. അങ്ങനെ വരുമ്പോൾ അരൂർ– തുറവൂർ ഉയരപ്പാതയുടെ നീളം 12.75 കിലോമീറ്ററിൽ നിന്നു 13.31 കിലോമീറ്ററായി വർധിക്കും.
തുറവൂർ മുതൽ അരൂർ വരെ 354 തൂണുകളാണ് നിർമിച്ചത്. പുതിയ ഡിസൈൻ പ്രകാരം 366 തൂണുകളായി മാറും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

