തിരുവനന്തപുരം ജില്ലയിലെ പാറശാലയ്ക്ക് സമീപം മര്യാപുരത്ത് വീട്ടിൽ സൂക്ഷിച്ച മാരക ലഹരിമരുന്നായ എംഡിഎംഎയുമായി രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. പാറശാല പോലീസ് ആണ് പ്രതികളെ പിടികൂടിയത്.
സംഭവത്തിൽ എട്ട് ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്. മര്യാപുരം സ്വദേശിയായ ജിഷ്ണുവിന്റെ (26) വീട്ടിൽ നിന്നാണ് ലഹരിമരുന്ന് കണ്ടെടുത്തത്.
ജിഷ്ണുവിന്റെ സുഹൃത്തും കാരക്കോണം നിലമാമൂട് സ്വദേശിയുമായ അലൻ ജപായാണ് (27) വില്പനയ്ക്കായി എംഡിഎംഎ എത്തിച്ചത്. മര്യാപുരത്തും സമീപപ്രദേശങ്ങളിലും ജിഷ്ണു എംഡിഎംഎ വില്പന നടത്തുന്നതായുള്ള വിവരം പൊലീസിന് ലഭിച്ചിരുന്നു.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ വിൽപ്പന. ഡാൻസഫ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
പാറശാല എസ്ഐ ഹർഷനും സംഘവും ചേർന്ന് ജിഷ്ണുവിനെയും അലൻ ജപായെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. തുടർന്ന് ഇവർ വീട്ടിൽ ഒളിപ്പിച്ച നിലയിൽ സൂക്ഷിച്ചിരുന്ന എംഡിഎംഎ പൊലീസിന് കൈമാറുകയായിരുന്നു.
പ്രതികൾക്കെതിരെ ആവശ്യമായ തുടർനടപടികൾ സ്വീകരിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

