യാത്രക്കാരുടെ ജീവൻ രക്ഷിക്കാനായി അവസാന നിമിഷം വരെ പതറാതെ ചെറുത്തുനിൽപ്പ് നടത്തിയ ധീരയായ എയർഹോസ്റ്റസ് നീരജ ഭാനോട്ടിന്റെ വിയോഗത്തിന് 40 വർഷങ്ങൾ പൂർത്തിയാകുന്നു. 1986 സെപ്റ്റംബർ 5 നാണ് മുംബൈയിൽ നിന്ന് പുറപ്പെട്ട
പാൻ അമേരിക്കൻ വിമാനം കറാച്ചി വിമാനത്താവളത്തിൽ വച്ച് നാല് പലസ്തീൻ തീവ്രവാദികൾ റാഞ്ചിയത്. യുഎസ് പൗരന്മാരുടെ പാസ്പോർട്ട് പരിശോധിച്ച് തിരഞ്ഞുപിടിച്ച് തീവ്രവാദികൾ വിമാനത്തിനുള്ളിൽ വെടിയുതിർക്കുകയായിരുന്നു.
സാഹചര്യം വളരെ പെട്ടെന്ന് മനസ്സിലാക്കിയ നീരജ, യുഎസ് പൗരൻമാരായ 44 പേരുടെയും പാസ്പോർട്ടുകൾ സമർത്ഥമായി കൈക്കലാക്കി ഒളിപ്പിച്ചു. ഇതിനിടയിലുള്ള സമയത്ത് എമർജൻസി വാതിലിലൂടെ നിരവധി യാത്രക്കാരെ പുറത്തെത്തിക്കാനും അവർക്ക് സാധിച്ചു.
യാത്രക്കാരുടെ മരണസംഖ്യ 19ൽ ഒതുങ്ങിനിന്നത് നീരജയുടെ ചടുലവും എന്നാൽ സാഹസികവുമായ ഇടപെടലുകൾ കൊണ്ടു മാത്രമാണ്. എന്നാൽ ഒടുവിൽ ക്രൂരരായ തീവ്രവാദികൾ ഉതിർത്ത നാല് വെടിയുണ്ടകൾ പതിച്ചത് നീരജയുടെ നേർക്കായിരുന്നു.
രാജ്യത്തിന്റെ പരമോന്നത ബഹുമതികളിലൊന്നായ അശോക ചക്ര നൽകിയാണ് രാജ്യം ആ ധീര വനിതയെ ആദരിച്ചത്. കൂടാതെ യുഎസിലെ ഫ്ലൈറ്റ് സേഫ്റ്റി ഫൗണ്ടേഷന്റെ ഹീറോയിസം അവാർഡും നീരജയ്ക്ക് ലഭിക്കുകയുണ്ടായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

