മൂന്നാർ ∙ വരയാടുകളുടെ ആവാസകേന്ദ്രമായ ഇരവികുളം ദേശീയോദ്യാനത്തിൽപെട്ട രാജമലയിൽ വരയാടുകളുടെ പ്രജനനകാലം ആരംഭിച്ചു. രാജമലയിലെ ടൂറിസം സോണിൽ പുതുതായി പിറന്ന മൂന്നിലധികം കുഞ്ഞുങ്ങളെ വനപാലകർ കണ്ടെത്തി.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ ജനുവരി ആദ്യവാരം തന്നെ കുഞ്ഞുങ്ങൾ പിറന്നു തുടങ്ങി.
കഴിഞ്ഞവർഷം ജനുവരി 14നാണ് രാജമലയിൽ പുതുതായി പിറന്ന കുഞ്ഞുങ്ങളെ കണ്ടെത്തിയത്. ഈ സീസണിലെ വരയാടുകളുടെ പ്രജനനകാലം തുടങ്ങിയതോടെ ഇരവികുളം ദേശീയോദ്യാനം അടച്ചിടുന്നതിനുള്ള നടപടികൾ ഉടൻ ആരംഭിക്കും. ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ അനുമതി ലഭിച്ചാൽ വരയാടുകളുടെ പ്രജനനകാലം സുഗമമാക്കുന്നതിനായി ഫെബ്രുവരി 1 മുതൽ മാർച്ച് 31 വരെ ഉദ്യാനം അടച്ചിടുമെന്നാണ് സൂചന.
ഉദ്യാനം അടയ്ക്കുന്നതോടെ, സന്ദർശക സോണായ രാജമലയിൽ വിനോദസഞ്ചാരികൾക്കുള്ള പ്രവേശനവും നിരോധിക്കും.
കഴിഞ്ഞവർഷം ഏപ്രിലിൽ നടന്ന കണക്കെടുപ്പിൽ വിവിധ വനമേഖലകളിലായി 827 വരയാടുകളെ കണ്ടെത്തിയിരുന്നു. ഇതിൽ 144 എണ്ണം പുതുതായി പിറന്ന വരയാടിൻകുഞ്ഞുങ്ങളായിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

