അടിമാലി ∙ മണ്ണിടിച്ചിൽ ദുരന്തവുമായി ബന്ധപ്പെട്ട് പാതയിലേക്ക് ഇടിഞ്ഞുകിടന്ന മണ്ണ് ഭാഗികമായി നീക്കം ചെയ്തു. കട്ടിങ് സൈഡിലെ ഇടിച്ചിൽ സാധ്യതയുള്ള മണ്ണു കൂടി ഇന്ന് നീക്കം ചെയ്ത് നാളെ ദേശീയപാത ഗതാഗതത്തിന് തുറന്നു കൊടുക്കാൻ കഴിയുമെന്ന് കരുതുന്നതായി ദേശീയപാതാ അതോറിറ്റി അധികൃതർ പറഞ്ഞു.
വാഹനങ്ങൾക്കു കടന്നുപോകാൻ കഴിയും വിധം പാതയിലെ മണ്ണ് നീക്കം ചെയ്തിട്ടുണ്ട്.
കട്ടിങ് സൈഡിൽ ഇടിഞ്ഞും വിണ്ടു കീറിയും ഇരിക്കുന്ന ഭാഗത്തെ മണ്ണ് കൂടി നീക്കം ചെയ്യുന്നതിനുള്ള നീക്കമാണ് നടന്നുവരുന്നത്. കഴിഞ്ഞ 25നുണ്ടായ മണ്ണിടിച്ചിലിൽ പാതയുടെ കട്ടിങ് സൈഡിലുള്ള മണ്ണിടിഞ്ഞ് ലക്ഷം വീട് നഗറിൽ താമസിച്ചിരുന്ന നെടുമ്പള്ളിക്കുടി എൻ.കെ.ബിജു മരിക്കുകയും ഭാര്യ സന്ധ്യയ്ക്കു ഗുരുതര പരുക്കേൽക്കുകയും ചെയ്തിരുന്നു.
ലക്ഷം വീട് നഗറിലെ 8 വീടുകൾ പൂർണമായും ചില വീടുകൾ ഭാഗികമായും തകർന്നു.
ക്യാംപിൽനിന്ന് കുടുംബങ്ങൾ മടങ്ങി
അടിമാലി ∙ മണ്ണിടിച്ചിൽ ദുരന്തത്തിൽ ഗവ. ഹൈസ്കൂളിൽ ആരംഭിച്ച ക്യാംപിൽ കഴിഞ്ഞിരുന്ന കുടുംബങ്ങൾ ഇന്നലെ വൈകിട്ടോടെ ക്യാംപിൽ നിന്ന് വീടുകളിലേക്കും വാടകവീടുകളിലേക്കും മാറി.
സ്കൂളിൽ ഇന്നു മുതൽ ക്ലാസുകൾ പുനരാരംഭിക്കും. ഓറഞ്ച് സോണിൽപെട്ട കുടുംബങ്ങളാണ് ലക്ഷം വീട് നഗറിലെ അവരുടെ വീടുകളിലേക്കു മാറിയത്.
വാടക വീട് ലഭിക്കാത്ത, റെഡ് സോണിൽപെട്ട
കുടുംബങ്ങളെ മന്നാങ്കാല എംബി കോളജിലേക്ക് മാറ്റിപ്പാർപ്പിക്കാൻ നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചിരുന്നെങ്കിലും അടിസ്ഥാന സൗകര്യം ഒരുക്കാൻ കൂട്ടാക്കാത്ത സാഹചര്യത്തിൽ ബന്ധുവീടുകളിലേക്കും മറ്റും സ്വമേധയാ മാറുകയാണെന്ന് ഈ കുടുംബങ്ങൾ പറഞ്ഞു. ഇതിനിടെ ലക്ഷം വീട് നഗറിലുള്ള ഉപയോഗ ശൂന്യമായ 2 കിണറുകൾ യൂത്ത് കോൺഗ്രസ്, ഡിവൈഎഫ്ഐ പ്രവർത്തകർ വൃത്തിയാക്കി നൽകി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

