ബിഗ് ബോസ് മലയാളം സീസൺ 8 പതിനേഴാം ദിവസത്തിലേക്ക് കടന്നതോടെ മത്സരങ്ങൾ കൂടുതൽ കടുക്കുകയാണ്. വീടിനുള്ളിൽ പുതിയ വീക്കെൻഡ് ടാസ്കുകൾ പുരോഗമിക്കുമ്പോൾ, ലീഡറും അനുയായികളും മാത്രമാണ് ആദ്യം വീടിനുള്ളിൽ ഉണ്ടായിരുന്നത്.
ഭൂരിഭാഗം മത്സരാർത്ഥികളും വീടിന് പുറത്തായിരുന്നുവെങ്കിലും, ടാസ്ക് വിജയിക്കുന്നവർക്ക് മാത്രമാണ് വീടിനുള്ളിലേക്ക് പ്രവേശനം അനുവദിച്ചത്. കഴിഞ്ഞ ദിവസത്തെ ടാസ്കിൽ വിജയം നേടി ജസീല, നേഹ, താഷി, ഗായത്രി, ആസിഫ് എന്നിവർ വീടിനുള്ളിലേക്ക് പ്രവേശനം നേടുകയുണ്ടായി.
ഇതിനുപുറമേ, ലീഡറുടെ നേരിട്ടുള്ള തിരഞ്ഞെടുപ്പിലൂടെ വിക്കിയും ഷിജിനും വീടിനകത്തേക്ക് പ്രവേശിച്ചു. ഷിജിന്റെ കടന്നുവരവോടെ ബിഗ് ബോസ് വീട്ടിലെ മത്സരച്ചൂട് പൂർണ്ണമായും മാറുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്.
അധികാരികളിൽ നിന്നും ജനങ്ങളിൽ നിന്നും മൂന്ന് പേർ വീതമുള്ള ടീമുകളായി തിരിഞ്ഞ് മത്സരിക്കാനായിരുന്നു ഇന്നത്തെ നിർദ്ദേശം. ടാസ്ക് വിജയിക്കുന്ന ടീമിന് അടുക്കളയുടെ ഭരണം ലഭിക്കുമെന്നതായിരുന്നു പ്രത്യേകത.
എന്നാൽ, മത്സരം കയ്യാങ്കളിയിലേക്കും ഉന്തും തള്ളിലേക്കും വഴിമാറിയതോടെ ടാസ്കിന്റെ നിയമങ്ങൾ കൃത്യമായി പാലിക്കാൻ ഇരു ടീമുകൾക്കും സാധിച്ചില്ല. മൂന്നാം ടാസ്കും പൂർത്തിയാക്കാൻ കഴിയാതെ വന്നതോടെ ബിഗ് ബോസ് ടാസ്ക് റദ്ദാക്കുകയാണുണ്ടായത്.
ഇതിനിടയിലുണ്ടായ തർക്കം കനത്ത വാക്കേറ്റത്തിലേക്കും പിന്നീട് വലിയ രീതിയിലുള്ള ഉന്തും തള്ളിലേക്കും നീങ്ങുകയായിരുന്നു. ഗെയിമിനിടയിൽ താഷി ഗൗതം ശശിയെ ഫിസിക്കൽ അസോൾട്ട് ചെയ്തുവെന്നാരോപിച്ച് വീട്ടിൽ വലിയ തോതിലുള്ള തർക്കങ്ങളാണ് അരങ്ങേറിയത്.
നിലവിലെ സംഭവവികാസങ്ങളിൽ താഷിക്കെതിരെ ബിഗ് ബോസ് എന്ത് തരത്തിലുള്ള ശിക്ഷാ നടപടികളാണ് സ്വീകരിക്കുകയെന്നാണ് ഇപ്പോൾ പ്രേക്ഷകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

