രാജകുമാരി∙ ശാന്തൻപാറ പഞ്ചായത്തിലെ ശങ്കരപാണ്ഡ്യമെട്ടിൽ അനുമതിയില്ലാതെ കുന്നിടിച്ചു നിരത്തി നിർമാണപ്രവർത്തനം. അതീവ പരിസ്ഥിതി ലോല മേഖലയിലുൾപ്പെടുന്ന ചെങ്കുത്തായ മല ഇടിച്ചു നിരത്തി റോഡ് നിർമിച്ചത് ചാെക്രമുടിയിലെ ഭൂമി കയ്യേറ്റം, അനധികൃത നിർമാണം എന്നിവയുമായി ബന്ധപ്പെട്ട് വിവാദത്തിൽ പെട്ടവരാണെന്നാണ് വിവരം.
രാജകുമാരി വില്ലേജിലുൾപ്പെട്ട ഭാഗത്താണ് അനധികൃത നിർമാണം.
മലമുകളിൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് റോഡ് നിർമിച്ചതോടെ മഴക്കാലത്ത് മണ്ണിടിച്ചിൽ ഭീഷണിയുണ്ടാകുമെന്ന് നാട്ടുകാർ പറയുന്നു.
മലമുകളിലെ കൈവശ ഭൂമിയും പട്ടയമുള്ള സ്ഥലങ്ങളും നിസ്സാര വിലയ്ക്ക് വാങ്ങിയ ശേഷം മുറിച്ചു വിൽക്കുന്ന സംഘമാണ് ശങ്കരപാണ്ഡ്യമെട്ടിലെ അനധികൃത നിർമാണത്തിനും പിന്നിലെന്നും റവന്യു വകുപ്പിന് പരാതി നൽകിയെന്നും ഗ്രീൻ കെയർ കേരള ജില്ലാ സെക്രട്ടറി കെ.ബുൾബേന്ദ്രൻ പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

