യുഎസ് – ഇറാൻ സമാധാന ചർച്ചകൾ വീണ്ടും നടത്തുമെന്ന പ്രതീക്ഷയിൽ ഇന്ത്യൻ ഓഹരി വിപണി വൻ നേട്ടം സ്വന്തമാക്കിയതാണ് ബിസിനസ് ലോകത്തെ ഇന്നത്തെ പ്രധാന വാർത്ത. ഹോർമുസിലെ തടസത്തെ തുടർന്ന് റഷ്യയുടെ ക്രൂഡ് ഓയിൽ വരുമാനം ഇരട്ടിയോളമായതും ഇന്ത്യയുടെ റഷ്യൻ ഇറക്കുമതി വർധിച്ചതും ബിസിനസ് ലോകത്ത് ചർച്ചയായി.
പശ്ചിമേഷ്യൻ പ്രതിസന്ധിയെ തുടർന്ന് ഇന്ത്യയുടെ വിദേശ വരുമാനം കുറയുമെന്നും 25 ലക്ഷം പേർ ദാരിദ്ര്യത്തിലേക്ക് നീങ്ങുമെന്നും രാജ്യാന്തര നാണയ നിധി പുറത്തുവിട്ട റിപ്പോർട്ടും ഇന്ന് വാർത്തകളിൽ ഇടം പിടിച്ചു.
സംരംഭക സ്വപ്നങ്ങൾക്ക് നിറമേകാൻ മനോരമ ഓൺലൈൻ ഒരുക്കിയ മനോരമ ഓൺലൈൻ എലവേറ്റ് ഡ്രീംസ് ടു റിയാലിറ്റി സീസൺ 2ൽ പങ്കെടുത്ത ‘സിസൂക്ക’ എന്ന കേരള കിഡ്സ് വെയർ ബ്രാൻഡിനെക്കുറിച്ചുള്ള വാർത്തയും ഇന്ന് ശ്രദ്ധേയമായി. ബിസിനസ് ലോകത്ത് ചർച്ചയായ പ്രധാന ബിസിനസ് വാർത്തകൾ ഒരിക്കൽ കൂടി വായിക്കാം.
വിപണി വൻ നേട്ടത്തിൽ
ആദ്യ സമാധാന ശ്രമം പൊളിഞ്ഞതോടെ തിങ്കളാഴ്ച നഷ്ടത്തിലായ ഇന്ത്യൻ ഓഹരി വിപണി ഇന്ന് സ്വന്തമാക്കിയത് മികച്ച നേട്ടം.
1.64 ശതമാനം നേട്ടമുണ്ടാക്കിയ സെൻസെക്സ് വ്യാപാരാന്ത്യം 78,111.24ലെത്തി. നിഫ്റ്റിയാകട്ടെ 1.63 ശതമാനം ഉയർന്ന് 24,231.30ലുമെത്തി.
ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂല്യം 449 ലക്ഷം കോടി രൂപയിൽ നിന്ന് 458 ലക്ഷം കോടി രൂപയായി ഉയർന്നു. ഇന്ന് മാത്രം നിക്ഷേപകരുടെ പോക്കറ്റിലെത്തിയത് 9 ലക്ഷം കോടി രൂപ.
പ്രവാസിപ്പണം കുറയും, ഇന്ത്യയിൽ 25 ലക്ഷം പേർ ദാരിദ്ര്യത്തിലാകുമെന്ന് യുഎൻ മുന്നറിയിപ്പ്
പശ്ചിമേഷ്യയിലെ സൈനിക സംഘർഷങ്ങൾ ഇന്ത്യയിലെ ഏകദേശം 25 ലക്ഷം ആളുകളെ ദാരിദ്ര്യത്തിലേക്കു തള്ളിവിടുമെന്ന് ഐക്യരാഷ്ട്രസഭയുടെ പുതിയ റിപ്പോർട്ട്.
യുണൈറ്റഡ് നേഷൻസ് ഡവലപ്മെന്റ് പ്രോഗ്രാം (യുഎൻഡിപി) തയാറാക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.
ഹോർമുസ് അടഞ്ഞപ്പോൾ കോളടിച്ചത് പുട്ടിന്, മോദിയും നിലപാട് മാറ്റി, എണ്ണ വരുമാനം ഇരട്ടി; വില്ലൻ വേഷത്തിൽ യുക്രെയ്ൻ ഡ്രോണുകൾ
ഹോർമുസ് കടലിടുക്ക് വഴിയുള്ള ക്രൂഡ് ഓയിൽ ഗതാഗതം നിലച്ചത് നേട്ടമായത് റഷ്യയ്ക്കെന്ന് കണക്കുകൾ. മാർച്ചിൽ റഷ്യൻ ക്രൂഡ് ഓയിൽ വരുമാനം ഇരട്ടിയായെന്ന് രാജ്യാന്തര ഊർജ ഏജൻസിയുടെ (ഐഇഎ) റിപ്പോർട്ട്.
യുക്രെയ്ൻ യുദ്ധത്തെ തുടർന്ന് റഷ്യ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നതിനിടെയാണിത്.
മക്കൾക്ക് നല്ല വസ്ത്രം തേടി തുടക്കം, സിവിൽ സർവിസ് മോഹം ഉപേക്ഷിച്ച് സംരംഭകന്റെ കുപ്പായത്തിലേക്ക്; ഇന്ന് 1.2 കോടി രൂപയുടെ വിറ്റുവരവ്, എലവേറ്റിൽ തിളങ്ങി ‘സിസൂക്ക’
‘ശിശു’വെന്ന സംസ്കൃത വാക്കിനെ ഒന്ന് പരിഷ്ക്കരിച്ചപ്പോൾ അതു ‘സിസൂക്ക’യായി, കുറച്ച് അച്ഛൻമാരുടെ ആഗ്രഹത്തിന്റെ സാഫല്യമാണത്. മക്കൾക്ക് ഡ്രസ്സുകൾ വാങ്ങാനുള്ള യാത്ര ചെന്നെത്തിച്ചത് സ്വന്തം കിഡ്സ് ബ്രാൻഡിലേക്ക്.
സിവിൽ സർവീസ് മോഹവും റെയിൽവേയിലെ ജോലിയുമൊക്കെ വിട്ട് മൂന്ന് സുഹൃത്തുക്കൾ ഒത്തു ചേർന്നപ്പോൾ ‘സിസൂക്ക’യെന്ന ബ്രാൻഡ് പിറന്നു.
സംരംഭക സ്വപ്നങ്ങൾ സാധ്യമാക്കാൻ മനോരമ ഓൺലൈൻ ജെയിൻ യൂണിവേഴ്സിറ്റിയുമായി ചേർന്ന് ഒരുക്കിയ ‘മനോരമ ഓൺലൈൻ എലവേറ്റ് – ഡ്രീംസ് ടു റിയാലിറ്റി – സീസൺ 2’വിൽ പങ്കെടുത്ത് ടീം ‘സിസൂക്ക’ നടത്തിയത് മിന്നും പ്രകടനം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

