അയിരൂർ ∙ രക്താർബുദം ബാധിച്ച യുവതി ചികിത്സാ സഹായം തേടുന്നു. പുതിയകാവ് മുടീത്രയിൽ സോമരാജന്റെ മകൾ ഐശ്വര്യയാണ് (29) തിരുവനന്തപുരം റീജനൽ കാൻസർ സെന്ററിൽ ചികിത്സയിൽ കഴിയുന്നത്.
3 മാസം മുൻപ് ഐശ്വര്യയ്ക്ക് ചെറിയ പനി വന്നിരുന്നു. പനി കുറയാതിരുന്നതോടെ നടത്തിയ വിദഗ്ധ പരിശോധനയിൽ രക്താർബുദമാണെന്ന കണ്ടെത്തി.
തുടർന്ന് ആർസിസിയിൽ ചികിത്സയ്ക്ക് എത്തുകയായിരുന്നു. 2 മാസംകൊണ്ട് ചികിത്സയ്ക്കായി 34 ലക്ഷത്തോളം രൂപ ചെലവായി.
മജ്ജ മാറ്റിവയ്ക്കുകയാണ് പോംവഴിയെന്നു ഡോക്ടർമാർ അറിയിച്ചു. ഇതിനു 40 ലക്ഷത്തോളം രൂപ വേണ്ടിവരും.
അച്ഛൻ സോമരാജൻ ജലഅതോറിറ്റിയിൽ ദിവസ വേതനാടിസ്ഥാനത്തിൽ ജോലിക്കാരനാണ്.
ഇതിൽനിന്നു കിട്ടുന്ന വരുമാനം മാത്രമാണ് കുടുംബത്തിന് ആശ്രയം. 3 വർഷം മുൻപായിരുന്നു ഐശ്വര്യയുടെ വിവാഹം.
ഭർത്താവിനു ജോലിയൊന്നുമില്ല. ഒന്നര വയസ്സുള്ള പെൺകുട്ടിയും ഇവർക്കുണ്ട്.
ഏക സഹോദരൻ ജന്മനാ ഭിന്നശേഷിയുള്ളയാളാണ്. ഐശ്വര്യയുടെ ചികിത്സാ സഹായത്തിനു പഞ്ചായത്ത് ഒൻപതാം വാർഡംഗം സ്മിത സോമശേഖരൻ, ഐശ്വര്യയുടെ അമ്മ വത്സമ്മ സോമരാജൻ എന്നിവരുടെ പേരിൽ ഫെഡറൽ ബാങ്ക് കോറ്റാത്തൂർ ശാഖയിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.
അക്കൗണ്ട് നമ്പർ: 12600100117681
ഐഎഫ്എസ്സി കോഡ്: FDRL0001260
ഐശ്വര്യയുടെ നമ്പർ: 9061190462
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

