നെടുങ്കണ്ടം ∙ ബസ് സ്റ്റാൻഡിന്റെ മുഖഛായ മാറുന്നു. എം.എം.മണി എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നുള്ള തുക വിനിയോഗിച്ച് പുതിയ ബസ് ടെർമിനലിന്റെ നിർമാണം അതിവേഗം പുരോഗമിക്കുകയാണ്. ആധുനിക രീതിയിലുള്ള വിശാലമായ ബസ് കാത്തിരിപ്പ് കേന്ദ്രം, അമ്മമാർക്കായി മുലയൂട്ടൽ മുറി, അനൗൺസ്മെന്റ് കാബിൻ തുടങ്ങിയവയെല്ലാം ടെർമിനലിൽ ഉണ്ടാകും.
2015 സെപ്റ്റംബർ 31നാണ് അന്നത്തെ റവന്യു മന്ത്രി അടൂർ പ്രകാശ് നെടുങ്കണ്ടം പഞ്ചായത്ത് ബസ് സ്റ്റാൻഡ് ടെർമിനലിന്റെ തറക്കല്ലിട്ടത്.
എന്നാൽ, 10 വർഷമായിട്ടും പ്രാരംഭ നടപടികൾ പോലും നടന്നില്ല. ഒട്ടേറെ വിനോദസഞ്ചാരികൾ മൂന്നാറിനും രാമക്കൽമേടിനും പോകാൻ എത്തുന്ന ഇവിടെ യാതൊരു അടിസ്ഥാനസൗകര്യങ്ങളും ഉണ്ടായിരുന്നില്ല.
രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന ശുചിമുറി ഇടയ്ക്കിടയ്ക്ക് അടച്ചിടുന്ന അവസ്ഥയിലാണ്. സെപ്റ്റിക് ടാങ്ക് നിറഞ്ഞ് സ്റ്റാൻഡിലും ഒഴുകുന്നതാണ് കാരണം.
ഇരുനിലകളിലായുള്ള ശുചിമുറിയിലേക്ക് ഇരുമ്പു ഗോവണിവഴി കയറുകതെന്നത് ഭിന്നശേഷിക്കാർക്കും വയോധികർക്കും രോഗികൾക്കും ശ്രമകരമാണ്. ബസ് ടെർമിനൽ നിർമാണം പൂർത്തിയാകുന്നതോടെ ഇവയ്ക്കു പരിഹാരമാകും.
ശുചിമുറി സൗകര്യം ഉടൻ ഒരുക്കും
നിലവിൽ അടഞ്ഞു കിടക്കുന്ന ശുചിമുറിക്ക് പകരം ബസ് സ്റ്റാൻഡിൽ ശുചിമുറി സൗകര്യം ഉടൻ ഒരുക്കുമെന്ന് നെടുങ്കണ്ടം പഞ്ചായത്തധികൃതർ പറഞ്ഞു. അടച്ചു പൂട്ടിയ ശുചിമുറി തുറന്നു നൽകുന്നതിനുള്ള സൗകര്യം അടിയന്തരമായി ഏർപ്പെടുത്തും.
അധികം വൈകാതെ ശുചിത്വ മിഷന്റെ പങ്കാളിത്തത്തോടെ 40 ലക്ഷം രൂപ മുടക്കി ഒന്നാം നിലയിൽ പുതിയ ശുചിമുറി നിർമിക്കാനാണ് ആലോചന.
ബസ് സ്റ്റാൻഡിലെ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള മുറികൾ ഇതിനായി ഉപയോഗിക്കാൻ സാധിക്കുമോ എന്നത് അടക്കം പരിശോധിച്ച് വരികയാണ്. ബസ്ടെ ർമിനലിന്റെ പണി പൂർത്തീകരിക്കുന്നതിനൊപ്പം പുതിയ ശുചിമുറിയും ഒരുക്കുമെന്നാണ് അധികൃതർ പറയുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

