ദില്ലിയിലും സമീപ പ്രദേശങ്ങളിലും അതിശക്തമായ മഴ തുടരുന്നതായി റിപ്പോർട്ട്. മോശം കാലാവസ്ഥയെ തുടർന്ന് ന്യൂഡൽഹി ഉൾപ്പെടെയുള്ള എട്ട് ജില്ലകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിൽ വീശിയടിച്ച ശക്തമായ കാറ്റും ഇടിമിന്നലോട് കൂടിയ മഴയും നഗരത്തെ പൂർണ്ണമായും വെള്ളക്കെട്ടിലാക്കി. റോഡുകളിലെ വെള്ളക്കെട്ട് കാരണം ഗാസിയാബാദ്, നോയിഡ, ഗുരുഗ്രാം തുടങ്ങിയ മേഖലകളിൽ അതിരൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.
കാലാവസ്ഥ മോശമായതിനെ തുടർന്ന് ദില്ലി വിമാനത്താവളത്തിൽ നിന്നും മൂന്ന് അന്താരാഷ്ട്ര സർവീസുകൾ ഉൾപ്പെടെ ആകെ 15 വിമാനങ്ങൾ റദ്ദാക്കി. ജയ്പൂർ, ഛത്തീസ്ഗഡ്, ലക്നൗ എന്നിവിടങ്ങളിലേക്കുള്ള സർവീസുകളും ഇതിൽ ഉൾപ്പെടുന്നുണ്ട്.
യാത്രക്കാരുടെ സുരക്ഷ മുൻനിർത്തി വിവിധ വിമാനക്കമ്പനികൾ കർശന ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

