കുന്നിക്കോട്∙ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ വിളക്കുടി സ്വദേശി അറസ്റ്റിലായി. മണ്ണാങ്കുഴി ചരുവിള വീട്ടിൽ വിഷ്ണു(28)വിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയിൽ ധർമ്മപുരി ആലിയാട്ട് മേലേതിൽ സനൂപ്(സനോജ്–36) ആണ് അറസ്റ്റിലായത്.
ഡിസംബർ 27നു രാത്രി 1.30നു മണ്ണാങ്കുഴിയിൽ തലയ്ക്കും മറ്റും ഗുരുതരമായി പരുക്കേറ്റ വിഷ്ണുവിനെ കണ്ടെത്തുകയായിരുന്നു.
പിന്നീട് കുന്നിക്കോട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സനൂപ് പിടിയിലായത്. സംഭവത്തിനു മുൻപ് ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നെന്നും, ഇതിന്റെ വിരോധം തീർക്കുന്നതിന് സനൂപ് കരുതി കൂട്ടി ആക്രമിച്ചതാണെന്നുമാണ് വിവരം.
വിഷ്ണു തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

