മൂവാറ്റുപുഴ ∙ റോഡ് നവീകരണം 95 % പൂർത്തിയായപ്പോൾ മുൻപില്ലാത്ത വിധത്തിൽ നഗരം ഗതാഗതക്കുരുക്കിൽ. എംസി റോഡിൽ വാഴപ്പിള്ളി മുതൽ പിഒ ജംക്ഷൻ വരെയും കൊച്ചി – ധനുഷ്കോടി റോഡിൽ കടാതി മുതൽ ചാലിക്കടവ് വരെയും രൂക്ഷമായ ഗതാഗതക്കുരുക്കാണ് ഒരാഴ്ചയായി അനുഭവപ്പെടുന്നത്.
ക്രിസ്മസ്– പുതുവത്സര തിരക്കാണ് ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നതെന്നാണ് അധികൃതർ പറയുന്നത്.
ശബരിമല ഡ്യൂട്ടിക്കായി പൊലീസ് ഉദ്യോഗസ്ഥർ പോയതോടെ മൂവാറ്റുപുഴ സ്റ്റേഷനിൽ പൊലീസുകാർ ഇല്ലാത്തതിനാൽ ഗതാഗത നിയന്ത്രണത്തിനായി പ്രധാന റോഡുകളിൽ പോലും ആളില്ല. എംസി റോഡിലും ദേശീയപാതയിലും ഗതാഗതം കുരുങ്ങുന്നതിനൊപ്പം നഗരത്തിലെ ഇഇസി മാർക്കറ്റ് റോഡ്, ചാലിക്കടവ് റോഡ്, കിഴക്കേക്കര റോഡ് എന്നിവിടങ്ങളിലും ഗതാഗതം കുരുങ്ങുകയാണ്.
ആംബുലൻസുകൾ പോലും കുരുക്കിൽപെടുന്നു. വിമാനത്താവളത്തിൽ പോകുന്നവരും എല്ലാം വലിയ ദുരിതമാണ് അനുഭവിക്കുന്നത്.
വാഴപ്പിള്ളി മുതൽ നെഹ്റു പാർക്ക് വരെയാണ് വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നത്.
കൊച്ചി– ധനുഷ്കോടി റോഡിൽ നിന്നു ഇഇസി മാർക്കറ്റ് റോഡിൽ നിന്നുൾപ്പെടെ വാഹനങ്ങൾ എംസി റോഡിലേക്ക് പ്രവേശിക്കുന്നതോടെയാണ് കുരുക്ക് നീളുന്നത്. ട്രാഫിക് പൊലീസ് ഗാർഡുമാർ കിണഞ്ഞു പരിശ്രമിക്കുന്നുണ്ടെങ്കിലും കുരുക്കഴിക്കാൻ കഴിയാത്ത സ്ഥിതിയാണ്. രാവിലെയും വൈകിട്ടുമാണ് കുരുക്ക് രൂക്ഷമാകുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

