സംസ്ഥാനത്ത് പാലക്കാട് ജില്ലയിൽ ഓണത്തോടനുബന്ധിച്ച് റേഷൻ കടകൾ വഴി വിതരണം ചെയ്യുന്ന അരി പ്രഷർ കുക്കറിൽ വേവിച്ചു ഉപയോഗിക്കരുതെന്ന് കർശന നിർദേശം. അരി പെട്ടെന്ന് വെന്തു കുഴഞ്ഞുപോകുന്ന സാഹചര്യം ഉള്ളതിനാലാണ് ഈ പ്രത്യേക മുൻകരുതൽ.
ഈ വിഷയം ഉപഭോക്താക്കളെ പറഞ്ഞു മനസ്സിലാക്കണമെന്ന് റേഷൻ വ്യാപാരികൾക്ക് വാക്കാൽ നിർദേശം നൽകിയിട്ടുണ്ട്. നിലവിലുള്ള റേഷൻ ഭക്ഷ്യധാന്യ വിതരണത്തിന് പുറമെ, നീല, വെള്ള, പൊതുവിഭാഗം, സ്ഥാപനം എന്നീ വിഭാഗങ്ങളിലെ കാർഡുടമകൾക്ക് അധികവിഹിതമായി പരമാവധി 10 കിലോ അരി കിലോയ്ക്ക് 26 രൂപ നിരക്കിൽ ലഭ്യമാക്കുന്നുണ്ട്.
കൂടാതെ പിങ്ക് കാർഡിന് 10.90 രൂപ നിരക്കിൽ 3 കിലോ അരിയും വിതരണം ചെയ്യുന്നുണ്ട്. ഈ വിഭാഗങ്ങളിൽ വിതരണം ചെയ്യുന്ന അരിയ്ക്കാണ് ഇപ്പോൾ പ്രത്യേക നിർദേശം ബാധകമായിട്ടുള്ളത്.
പൊതുവെ വിളർച്ച, വളർച്ചക്കുറവ്, വൈറ്റമിൻ ബി കുറവ് തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി പോഷകങ്ങൾ അടങ്ങിയ സമ്പുഷ്ടീകരിച്ച അരിയാണ് സാധാരണയായി റേഷൻ കടകൾ വഴി നൽകിവരുന്നത്. എന്നാൽ, ഓണത്തോടനുബന്ധിച്ച് നൽകുന്ന സ്പെഷൽ അരി ഇത്തരത്തിൽ സമ്പുഷ്ടീകരിച്ചതല്ലെന്നതും ശ്രദ്ധേയമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

