മലയാള സിനിമാപ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ‘ഖലീഫ’. സംവിധായകൻ വൈശാഖ് ഒരുക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രം ആഗോളതലത്തിൽ ഓണം റിലീസായി ഓഗസ്റ്റ് 20ന് തിയേറ്ററുകളിൽ എത്തുമെന്നാണ് ഔദ്യോഗിക പ്രഖ്യാപനം.
വൻ വിജയമായ ‘പോക്കിരി രാജ’ക്ക് ശേഷം വൈശാഖും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. റിലീസിനോട് അടുത്ത വേളയിൽ ചിത്രത്തിന്റെ പുതിയ കൗണ്ട് ഡൗൺ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്.
ചിത്രത്തിലെ നായകനായ പൃഥ്വിരാജിന്റെ ലുക്കാണ് പുതിയ പോസ്റ്ററിലുള്ളത്. ‘ആദം ജോൺ’, ‘ലണ്ടൻ ബ്രിഡ്ജ്’, ‘മാസ്റ്റേഴ്സ്’, ‘കടുവ’ എന്നീ ചിത്രങ്ങൾക്ക് ശേഷം ജിനു എബ്രഹാമും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്ന പ്രൊജക്റ്റ് കൂടിയാണിത്.
ഇതിനുപുറമെ സംഗീത സംവിധായകനായ ജേക്സ് ബിജോയിയും പൃഥ്വിരാജും ഒന്നിക്കുന്ന കോമ്പിനേഷനും ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ ഉറ്റുനോക്കുന്നത്. 2018-ൽ പുറത്തിറങ്ങിയ പൃഥ്വിരാജ് ചിത്രം ‘രണം’, 2020-ൽ വലിയ തരംഗം സൃഷ്ടിച്ച ‘അയ്യപ്പനും കോശിയും’ എന്നീ ചിത്രങ്ങൾക്ക് സംഗീതം നൽകിയത് ജേക്സ് ബിജോയ് ആയിരുന്നു.
‘ഖലീഫ’യിലെ ആദ്യ ഗാനമായ ‘അസലായവളേ’ ഇതിനോടകം തന്നെ വലിയ തരംഗമായി മാറി കഴിഞ്ഞു. ജേക്സ് ബിജോയ് – സിദ് ശ്രീറാം കൂട്ടുകെട്ടിൽ പിറന്ന ഈ ഗാനത്തിന് മൂന്ന് ദശലക്ഷത്തിലധികം വ്യൂവ്സാണ് ലഭിച്ചത്.
സോഷ്യൽ മീഡിയയിൽ ഈ ഗാനം ഇപ്പോഴും ട്രെൻഡിങ്ങിലാണ്. തെന്നിന്ത്യൻ താരം മാളവിക ശർമ്മയാണ് ചിത്രത്തിൽ നായികയായി വേഷമിടുന്നത്.
ജിനു എബ്രഹാം തിരക്കഥയൊരുക്കുന്ന ചിത്രത്തിൽ ‘മാമ്പറയ്ക്കൽ ആമിർ അലി’ എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് എത്തുതത്. ഒപ്പം ‘മാമ്പറയ്ക്കൽ അഹമ്മദ് അലി’ എന്ന കഥാപാത്രമായി മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ അതിഥി വേഷത്തിലും ചിത്രത്തിലെത്തുന്നുണ്ട്.
‘ബ്രോ ഡാഡി’, ‘എമ്പുരാൻ’, ‘ലൂസിഫർ’ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം പൃഥ്വിരാജ്-മോഹൻലാൽ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുമ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷകളും വാനോളമാണ്. ജിനു ഇന്നോവേഷൻസിന്റെ ബാനറിൽ ജിനു വി എബ്രഹാമാണ് ചിത്രം നിർമ്മിക്കുന്നത്.
സൂരജ് കുമാർ, ശ്രീലാൽ സൂരപാണി, സിജോ സെബാസ്റ്റ്യൻ എന്നിവരാണ് ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ. ഛായാഗ്രഹണം: ജോമോൻ ടി ജോൺ, സംഗീതം: ജേക്സ് ബിജോയ്, എഡിറ്റിംഗ്: ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈനർ: മോഹൻദാസ്, ആക്ഷൻ: യാനിക്ക് ബെൻ, ഫീനിക്സ് പ്രഭു, ചേതൻ ഡിസൂസ, കോ ഡയറക്ടർ: സുരേഷ് ദിവാകർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ഷൈൻ വർഗീസ്, കോസ്റ്റ്യൂംസ്: മഷർ ഹംസ, കലാസംവിധാനം: വിശ്വനാഥ് അരവിന്ദ്, മേക്കപ്പ്: അമൽ ചന്ദ്രൻ, സൗണ്ട് ഡിസൈൻ: സിങ്ക് സിനിമ, അഡീഷണൽ മ്യൂസിക്: ജാബിർ സുലൈം, ഫൈനൽ മിക്സ്: എം ആർ രാജാകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ: റെനി ദിവാകർ, വിനോഷ് കൈമൾ, കളറിസ്റ്റ്: ശ്രീക്ക് വാര്യർ, പോസ്റ്റർ ഡിസൈൻ: എയ്സ്തെറ്റിക്ക് കുഞ്ഞമ്മ, ഡി ഐ: കളർ പ്ലാനറ്റ്, വിഎഫ്എക്സ്: പ്രശാന്ത് നായർ (3ഡിഎസ്), പ്രൊമോഷൻസ് ആൻഡ് മാർക്കറ്റിങ്: വിപിൻ കുമാർ പൊഫാറ്റിയോ, സ്റ്റിൽസ്: സിനറ്റ് സേവ്യർ, പിആർഒ: ശബരി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

