കൊച്ചി ∙ ‘‘യെസ്! ഇറ്റ്സ് എ ബ്രെയിൻ സ്റ്റിമുലേറ്റിങ് ഗെയിം’’ – ലോട്ടസ് ക്ലബിൽ ബ്രിജ് മത്സരങ്ങളുടെ തിരക്കിനിടെ, അലിസൺ സ്ട്രാലോ അതു പറഞ്ഞതു പ്രായത്തിന്റെ ചുളിവുകളെ മറയ്ക്കുന്ന തിളക്കമുള്ളൊരു ചിരിയോടെ.
ഓസ്ട്രേലിയൻ ബ്രിഡ്ജ് ഫെഡറേഷൻ പ്രസിഡന്റാകുന്ന ആദ്യ വനിതയെന്ന ഖ്യാതിയുള്ള അലിസൺ ഭർത്താവിനൊപ്പം സ്വകാര്യ സന്ദർശനത്തിനാണു കേരളത്തിലെത്തിയത്. ഓസ്ട്രേലിയയ്ക്കു വേണ്ടി സംസ്ഥാന, ദേശീയ തലങ്ങളിൽ ബ്രിജ് കളിച്ചിട്ടുള്ള അലിസൺ വെസ്റ്റേൺ ഓസ്ട്രേലിയ സംസ്ഥാന ടീമിന്റെ ക്യാപ്റ്റനുമായിരുന്നു.
പെർത്ത് സ്വദേശി.
അലിസണെ ആദരിക്കുന്നതിനായി ലോട്ടസ് ക്ലബ് സംഘടിപ്പിച്ചതു ബ്രിഡ്ജ് മത്സരം തന്നെ; പെയേഴ്സ് ഇവന്റ്. കൈരളി ബ്രിഡ്ജ് അസോസിയേഷൻ പ്രസിഡന്റ് സജീവ് മേനോന്റെയും ലോട്ടസ് ക്ലബ് പ്രസിഡന്റ് കുര്യൻ പൂപ്പള്ളിയുടെയും നേതൃത്വത്തിലായിരുന്നു സ്വീകരണം.
എറണാകുളം ബ്രിഡ്ജ് അസോസിയേഷനും പങ്കാളികളായി. അലിസൺ സ്ട്രാലോ ‘മനോരമ’യോട്.
‘സീനിയേഴ്സിന്റെ മാത്രം ഗെയിമല്ല’
പ്രായമാകുന്തോറും നമ്മുടെ തലച്ചോറിന്റെ വേഗവും സൂക്ഷ്മതയും കുറയും.
ബ്രിഡ്ജ് കളിക്കുന്നതു തലച്ചോറിനു കൂടുതൽ കൃത്യതയും ഊർജസ്വലതയും ഓർമശക്തിയും നൽകും. അണ്ടർ 21 ഉൾപ്പെടെ വിവിധ വിഭാഗങ്ങളിൽ മത്സരങ്ങൾ നടക്കുന്നു.
10 വയസ്സുള്ള കുട്ടികൾ പോലും കളിക്കുന്നു.
‘സൗഹൃദ വേള’
ബ്രിഡ്ജ് എവിടെയിരുന്നും ആർക്കും കളിക്കാം. ഇന്ത്യയിൽ ഗോവ, ഡൽഹി, മുംബൈ മേഖലകളിൽ ബ്രിഡ്ജ് സജീവമാണ്.
കേരളത്തിലും കളിക്കാരേറെ. ആദ്യമായി കേരളത്തിൽ എത്തിയ അലിസൺ മറ്റൊന്നു കൂടി പറയാൻ മറന്നില്ല.
‘‘ലവ്ലി പീപ്പിൾ. ചിരിയോടെയാണ് എല്ലാവരും സ്വീകരിച്ചത്.’’ …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

