തൃശൂർ–പീച്ചി ഡാം നടത്തം 2ന്:
തൃശൂർ∙ ദ് ജോഗേഴ്സ് തൃശൂരിന്റെ നേതൃത്വത്തിൽ നടത്തുന്ന 21 കിലോമീറ്റർ തൃശൂർ–പീച്ചി ഡാം വോക്ക് നവംബർ 2ന് രാവിലെ 5ന് തോപ്പ് ഇൻഡോർ സ്റ്റേഡിയത്തിൽ നിന്നാരംഭിക്കും. ജൂബിലി മിഷൻ മെഡിക്കൽ കോളജ് ഡയറക്ടർ ഫാ.
റെന്നി മുണ്ടൻ കുരിയൻ ഫ്ലാഗ് ഓഫ് ചെയ്യും. ദ് ജോഗേഴ്സ് കൂട്ടായ്മയുടെ പ്രസിഡന്റ് പി.കെ.സുബ്രഹ്മണ്യൻ അധ്യക്ഷത വഹിക്കും.
രാവിലെ 9ന് പീച്ചി ഡാം പരിസരത്ത് സമാപിക്കും.
ആഴ്ചച്ചന്ത ഇന്ന്
തൃശൂർ ∙ ചെമ്പൂക്കാവിൽ തൃശൂർ കൃഷിഭവനിലെ കർഷകരുടെ പഴം, പച്ചക്കറി ആഴ്ചച്ചന്ത ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ നടക്കും.
അധ്യാപക ഒഴിവ്
പുറ്റേക്കര∙ സെന്റ് ജോർജ് ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി ഇംഗ്ലിഷ് വിഭാഗത്തിൽ അധ്യാപക ഒഴിവുണ്ട്. നവംബർ 3ന് മുൻപ് അപേക്ഷ നൽകണം .8943366300.
ബിഎൽഒമാർക്ക് ഇന്ന് പരിശീലനം
ചാവക്കാട്∙പ്രത്യേക തീവ്ര വോട്ടർ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് ഗുരുവായൂർ, മണലൂർ നിയോജകമണ്ഡലങ്ങളിലെ ബൂത്ത് ലവൽ ഓഫിസർമാർക്ക് ഇന്ന് പരിശീലനം നൽകും.
ഗുരുവായൂർ മുനിസിപ്പൽ ടൗൺഹാളിൽ രാവിലെ 9.30 മുതൽ 1.30വരെ ഗുരുവായൂർ മണ്ഡലത്തിലെ ബൂത്ത് ലവൽ ഓഫിസർമാർക്കും ഉച്ചയ്ക്ക് 1.30 മുതൽ 5 വരെ മണലൂർ നിയോജകമണ്ഡലത്തിൽ ഉള്ളവർക്കുമാണ് പരിശീലനം എന്ന് ചാവക്കാട് തഹസിൽദാർ അറിയിച്ചു.
ക്ലിനിക് തുടങ്ങി
തൃശൂർ ∙ ഭക്ഷണം കഴിക്കുന്നതിനു വിമുഖതയുള്ളതും തെറ്റായ ഭക്ഷണരീതി പുലർത്തുന്നതുമായ കുട്ടികളെ ശരിയായ ഭക്ഷണരീതികൾ പരിശീലിപ്പിക്കുന്നതിനായി നിപ്മറിൽ പ്രത്യേക ക്ലിനിക് തുടങ്ങി. രണ്ടു വയസ്സിനും എട്ടു വയസ്സിനും ഇടയിലുള്ള കുട്ടികൾക്കാണ് പ്രവേശനം.
9288099582.
അഡ്മിഷൻ തുടങ്ങി
തൃശൂർ ∙ കെൽട്രോണിന്റെ നോളജ് സെന്ററിൽ വിവിധ കോഴ്സുകളിലേക്ക് സ്പോട് അഡ്മിഷൻ തുടങ്ങി. അവസാന തീയതി നവംബർ 10.
ഫോൺ: 0487 2429000
ക്ഷേത്രപ്രവേശന സത്യഗ്രഹ വാർഷികം നാളെ
ഗുരുവായൂർ ∙ ക്ഷേത്രപ്രവേശന സത്യഗ്രഹത്തിന്റെ വാർഷികം നാളെ ദേവസ്വം ആചരിക്കും. രാവിലെ 9ന് സത്യഗ്രഹ സ്മാരകത്തിൽ പുഷ്പാർച്ചന, അനുസ്മരണം.
10ന് നാരായണീയം ഹാളിൽ സെമിനാർ ദേവസ്വം ചെയർമാൻ ഡോ. വി.കെ.വിജയൻ ഉദ്ഘാടനം ചെയ്യും.
സംഗീത വിരുന്ന് ഇന്ന്
തൃശൂർ ∙ സംഗീത കലാരംഗത്തെ പ്രശസ്ത വനിതകൾ മാത്രം സംഗമിക്കുന്ന അപൂർവ സംഗീത വിരുന്നിന് ഇന്നു നഗരം സാക്ഷ്യം വഹിക്കും.
പ്രഫഷനൽ സിത്താറിസ്റ്റ് ശ്രീജ രാജേന്ദ്രൻ, വയലിനിസ്റ്റ് സുനിത ഹരിശങ്കർ, തബലിസ്റ്റ് രത്നശ്രീ അയ്യർ, മൃദംഗ വായനയിലെ സ്ത്രീ സാന്നിധ്യം സന്ധ്യ എസ്.പ്രഭു എന്നിവർ ഒരുമിക്കുന്ന ‘ചതുർവാദ്യ സംഗമം’ ഇന്നു വൈകിട്ടു 6.15ന് സാഹിത്യ അക്കാദമി ഹാളിൽ നടക്കും. രസികപ്രിയ സംഗീത സഭയുടെ നേതൃത്വത്തിലാണ് സംഗീത പരിപാടി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

