കൊച്ചി: സംഗീതത്തിന്റെ വസന്തം തീര്‍ത്ത് ഫ്ളവേഴ്സ് മ്യൂസിക് അവാര്‍ഡ്സ് 2026 സിയാല്‍ കന്‍വെന്‍ഷന്‍ സെന്ററില്‍ പുരോഗമിക്കുന്നു. സംഗീത ലോകത്ത് അമൂല്യ സംഭാവനകള്‍ നല്കിയ മണ്മറഞ്ഞ എസ്.
ജാനകി, എസ് പി വെങ്കിടേഷ് എന്നിവര്‍ക്ക് സംഗീതാര്‍ച്ചന അര്‍പ്പിച്ചുകൊണ്ടാണ് ഈ വര്‍ഷത്തെ ചടങ്ങുകള്‍ക്ക് തുടക്കമായത്. തുടര്‍ന്ന് ചലച്ചിത്ര സംഗീത രംഗത്ത് നാല് പതിറ്റാണ്ട് പിന്നിട്ട
പ്രമുഖ സംഗീത സംവിധായകന് മോഹന്‍ സിത്താരയെയും പ്രശസ്ത ഗായിക വൈക്കം വിജയലക്ഷ്മിയെയും ചടങ്ങില്‍ ആദരിച്ചു. ചടങ്ങിലെ ആദ്യ പുരസ്കാരം മികച്ച ഗാനരചയിതാവായി തിരഞ്ഞെടുക്കപ്പെട്ട
ഹെയ് കാര്‍ത്തിക് നേടി. ഗോകുലം ഗ്രൂപ്പ് ചെയര്മാന് ഗോകുലം ഗോപാലന്, ചീഫ് എഡിറ്റര്‍ ആര്.
ശ്രീകണ്ഠന് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് പുരസ്കാരം സമ്മാനിച്ചത്. മറ്റ് പ്രധാന പുരസ്കാരങ്ങള്‍ താഴെ പറയുന്നവയാണ്:
* മികച്ച ഗായിക: അനില രാജീവ്
* മികച്ച ഗായകന്: ഹരിശങ്കര്‍
* ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ്: എം.
ജയചന്ദ്രന്
* ഇന്ത്യന്‍ മ്യൂസിക് ഐക്കണ്‍ അവാര്‍ഡ്: ബെന്നി ദയാല്‍
* മികച്ച സംഗീത സംവിധായകന്: ബിബിന്‍ അശോക്
* മികച്ച റാപ്പര്‍: വേടന്
പ്രമുഖ സംഗീത സംവിധായകന് എം. ജയചന്ദ്രന്, ഗായകരായ ബെന്നി ദയാല്‍, വേടന്, കെ.
എസ്. ഹരിശങ്കര്‍, ഫെജോ, വൈക്കം വിജയലക്ഷ്മി, സിത്താര കൃഷ്ണകുമാര്‍ തുടങ്ങി നിരവധി പ്രമുഖര്‍ അണിനിരന്ന പരിപാടി സംഗീതാസ്വാദകര്‍ക്ക് വേറിട്ട
അനുഭവമായി മാറി. താരങ്ങളുടെ സാന്നിധ്യവും വിവിധ കലാപരിപാടികളും ചടങ്ങിനെയാകെ ആവേശത്തിലാഴ്ത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

