കാലടി∙ അവധിക്കാലം മുഴുവൻ മൊബൈൽ ഫോണും ടിവിയും നോക്കിയിരുന്നു മടുത്തോ? എങ്കിൽ മലയാള മനോരമ പഠിപ്പുരയുടെ നേതൃത്വത്തിൽ മേയ് 14,15,16 തീയതികളിൽ കാലടി ആദിശങ്കര എൻജിനീയറിങ് കോളജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന സമ്മർ ക്യാംപിലേക്കു സ്വാഗതം. രസകരമായ ഒട്ടേറെ അറിവുകൾ നേടാനും പ്രമുഖരുമായി സംവദിക്കാനും അവസരമൊരുക്കുന്ന ക്യാംപിൽ ഹൈസ്കൂൾ, ഹയർസെക്കൻഡറി വിദ്യാർഥികൾക്കാണ് പ്രവേശനം.
മൂന്നുദിവസത്തെ ക്യാംപിൽ സിനിമ, സാഹിത്യം, കരിയർ ഗൈഡൻസ്, റോബട്ടിക്സ്, എഐ, സിവിൽ സർവീസ് ഓറിയന്റേഷൻ, പൊളിറ്റിക്സ്, ആരോഗ്യ ശുചിത്വബോധം, സ്റ്റാർട്ടപ് ബിസിനസ്, മോട്ടർ വാഹന നിയമാവബോധം, സാമ്പത്തിക അച്ചടക്കം എന്നിങ്ങനെ വൈവിധ്യമാർന്ന വിഷയങ്ങളിൽ പ്രമുഖർ കുട്ടികളുമായി സംവദിക്കും.
കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണർ ഡോ.
ടിജു തോമസ് ഐആർഎസ്, കൊച്ചി ഡപ്യൂട്ടി കമ്മിഷണർ ഓഫ് പൊലീസ് കെ.എസ് ഷഹൻഷ ഐപിഎസ്, കോതമംഗലം ഡിഎഫ്ഒ കെ.ആർ സൂരജ് ബെൻ ഐഎഫ്എസ്, പ്രശാന്ത് നായർ ഐഎഎസ്, സിവിൽ സർവീസ് ഉദ്യോഗസ്ഥനും എഴുത്തുകാരനുമായ ലിപിൻരാജ് തുടങ്ങിയവരാണ് ക്ലാസുകൾ നയിക്കുന്നത്. ഐക്യു മാൻ ഓഫ് കേരള എന്നറിയപ്പെടുന്ന, ഓർമശക്തിക്ക് ഗിന്നസ് ലോക റെക്കോർഡ് ഉൾപ്പെടെ സ്വന്തമാക്കിയ ആർ.
അജി കുട്ടികളിലെ ഓർമശക്തി വർധിപ്പിക്കുന്നതിനുള്ള പ്രായോഗിക പരിശീലനം നൽകും.
കാലടി ആദിശങ്കര എൻജിനീയറിങ് കോളജുമായി സഹകരിച്ചു നടത്തുന്ന ക്യാംപിൽ എൻഎസ്എസ് ദേശീയ പുരസ്കാര ജേതാവുകൂടിയായ പ്രഫ. സിജോ ജോർജാണ് ക്യാംപ് കോഓർഡിനേറ്റർ.
പങ്കെടുക്കുന്ന എല്ലാ വിദ്യാർഥികൾക്കും സർട്ടിഫിക്കറ്റ് ലഭിക്കും. ഉച്ചഭക്ഷണവുമുണ്ടായിരിക്കും.
ആലുവ മെട്രോ സ്റ്റേഷൻ, അങ്കമാലി, പെരുമ്പാവൂർ എന്നിവിടങ്ങളിൽനിന്നു വാഹന സൗകര്യം ക്രമീകരിച്ചിട്ടുണ്ട്. ആദ്യം ബുക്ക് ചെയ്യുന്ന 200 പേർക്ക് മാത്രമാണ് പ്രവേശനം.
ഫീസ് 1500 രൂപ. പങ്കെടുക്കാൻ താൽപര്യമുള്ളവർ ഇതോടൊപ്പം നൽകിയിരിക്കുന്ന ക്യൂആർ കോഡ് സ്കാൻ ചെയ്ത് വ്യക്തിഗത വിവരങ്ങൾ പൂരിപ്പിക്കുക.
കൂടുതൽ വിവരങ്ങൾക്ക് 8547732323, 9288021093 …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

