മലപ്പുറം ജില്ലയിലെ നിലമ്പൂർ വനമേഖലയിൽ ഉൾപ്പെടുന്ന മുത്തപ്പൻകുന്ന് ഭാഗത്ത് വൻതോതിൽ മരങ്ങൾ മുറിച്ചു കടത്തിയതായി കണ്ടെത്തി. കാഞ്ഞിരപ്പുഴ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ വരുന്ന ഏകദേശം 7.5 ഹെക്ടറോളം വനഭൂമിയിലാണ് ഈ നിയമവിരുദ്ധ പ്രവർത്തനം നടന്നത്.
പ്രദേശത്തുനിന്ന് തേക്കും, ഈട്ടിയും, ഇരുളും ഉൾപ്പെടെ വിലപിടിപ്പുള്ള ഇരുപതോളം മരങ്ങളാണ് നഷ്ടപ്പെട്ടത്. രണ്ടാഴ്ച മുൻപ് സംഘം മരങ്ങൾ മുറിച്ചുമാറ്റിയ ശേഷം ട്രാക്ടറുകൾ ഉപയോഗിച്ച് കടത്തിക്കൊണ്ടുപോവുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.
1980-കളിൽ സ്വകാര്യ വ്യക്തികൾ കയ്യേറിയിരുന്ന ഭൂമിയാണ് ഇതെന്നും അധികൃതർ സ്ഥിരീകരിക്കുന്നു. സംഭവത്തിൽ വനംവകുപ്പ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കുറ്റകൃത്യത്തിൽ പങ്കാളികളായവരെക്കുറിച്ചും ഉപയോഗിച്ച ട്രാക്ടറുകളെക്കുറിച്ചും വ്യക്തമായ സൂചനകൾ ലഭിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. പ്രതികളെ ഉടൻ നിയമത്തിന് മുന്നിൽ എത്തിക്കാനുള്ള നടപടികൾ ഊർജ്ജിതമാക്കിയിരിക്കുകയാണ് വനംവകുപ്പ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

