കാക്കനാട്∙ തദ്ദേശ തിരഞ്ഞെടുപ്പിനുള്ള വോട്ടിങ് യന്ത്രങ്ങൾ അവസാനഘട്ടം പരിശോധനയും പൂർത്തിയാക്കി തദ്ദേശ സെക്രട്ടറിമാർക്ക് കൈമാറിത്തുടങ്ങി. വിതരണത്തിനെടുത്ത ആദ്യ യന്ത്രങ്ങൾ കലക്ടർ ജി.പ്രിയങ്ക പരിശോധിച്ച ശേഷമാണ് വിതരണം തുടങ്ങിയത്.
ഇലക്ട്രോണിക്സ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിലെ വിദഗ്ധർ ഒരുമാസം കൊണ്ട് പരിശോധിച്ചു കാര്യക്ഷമത ഉറപ്പാക്കിയ യന്ത്രങ്ങളാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ ഉപയോഗിക്കുന്നത്.
തദ്ദേശ സെക്രട്ടറിമാർ ഏറ്റെടുക്കുന്ന യന്ത്രങ്ങൾ പിന്നീടു വരണാധികാരിമാർക്ക് കൈമാറും. സ്ഥാനാർഥിയുടെ പേരും ചിഹ്നവും പതിക്കുന്നതുൾപ്പെടെയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നത് വരണാധികാരിമാരാണ്.
കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എം.എസ്.സിദ്ദീഖ് ആദ്യ യന്ത്രങ്ങൾ കലക്ടറിൽ നിന്ന് ഏറ്റുവാങ്ങി. തഹസിൽദാർ ജോസഫ് ആന്റണി ഹെർട്ടിസ്, ഡപ്യൂട്ടി തഹസിൽദാർ ഗോപകുമാർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് വോട്ടിങ് യന്ത്രങ്ങളുടെ വിതരണം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

