കൊല്ലങ്കോട് ∙ ക്ഷേത്രദർശനം നടത്തിയും പാട്ടുപാടിയും അമ്മ ലില്ലി തരൂരിന്റെ തൊണ്ണൂറാം പിറന്നാൾ ആഘോഷമാക്കി ശശി തരൂർ എംപി. വൃശ്ചികത്തിലെ ചതയം നക്ഷത്രത്തിൽ ജനിച്ച എലവഞ്ചേരി മുണ്ടാരത്തു ലില്ലി തരൂരിന്റെ നവതി ആഘോഷം മുണ്ടാരത്ത് തറവാട്ടിലെ തലമുറകളുടെ സംഗമവേദി കൂടിയായി.
ശശി തരൂർ എംപിയെ കൂടാതെ സഹോദരങ്ങളായ ശോഭ തരൂർ, സ്മിത തരൂർ എന്നിവരും അമ്മ ലില്ലി തരൂരിന്റെ സഹോദരങ്ങളായ എം.ഗോവിന്ദനുണ്ണി, എം.ഭാനുമതി, എം.രേണുക, എം.നാരായണനുണ്ണി (ബേബി), എം.ഗോപനുണ്ണി, എം.ശോഭന, എം.മുകുന്ദനുണ്ണി തുടങ്ങിയവരും പിറന്നാളാഘോഷത്തിൽ പങ്കെടുത്തു. ഇന്നലെ രാവിലെ കുടുംബാംഗങ്ങളോടൊപ്പം ലില്ലി തരൂരും ശശി തരൂരും സഹോദരങ്ങളും പെരുങ്ങോട്ടുകാവ് ക്ഷേത്രദർശനം നടത്തി.
തുടർന്നു ദേശമന്ദത്തെ ഭഗവതി ക്ഷേത്രത്തിലും ദർശനം നടത്തി.
തറവാട്ടിലെത്തി വിളക്കു തെളിച്ചു പിറന്നാൾ ആഘോഷങ്ങൾ തുടക്കം കുറിച്ചു. ഉച്ചയോടെ നടന്ന അമ്മയുടെ നവതിയാഘോഷ സദ്യയിലും സഹോദരങ്ങൾക്കും അമ്മാവൻമാർക്കും ചെറിയമ്മമാർക്കും ഒപ്പം ശശി തരൂർ എംപി പങ്കെടുത്തു.
കുടുംബാംഗങ്ങൾ ലില്ലി തരൂരിനായി ഒരുക്കിയ പഴയകാല ഗാനങ്ങൾ കോർത്തിണക്കിയ ഗാനമേളയിൽ ഗാനം ആലപിച്ചും ശശി തരൂർ അമ്മയുടെ പിറന്നാൾ ആഘോഷത്തിൽ നിറഞ്ഞു നിന്നു. വ്യാഴാഴ്ച വൈകിട്ടു തറവാട്ടിലെത്തിയ ശശി തരൂർ അമ്മയുടെ പിറന്നാൾ ആഘോഷത്തിനു ശേഷം മലയാള മനോരമ സംഘടിപ്പിക്കുന്ന ഹോർത്തൂസിൽ പങ്കെടുക്കുന്നതിനായി കൊച്ചിയിലേക്കു പോയി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

