എറണാകുളം∙ സംസ്ഥാനത്തിന്റെ കുതിപ്പിനെ മുന്നിൽ കണ്ടുള്ള സർവതല സ്പർശിയായ ബജറ്റാണ് ധനമന്ത്രി പ്രഖ്യാപിച്ചതെന്ന് സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി എൻ.അരുൺ പറഞ്ഞു. വികസനത്തിനും ഐ.ടി മേഖലയ്ക്കും തുല്യ പരിഗണന ബജറ്റിൽ നൽകിയിട്ടുണ്ട്.
പറവൂരിലെ നെയ്ത്ത് വ്യവസായത്തിന് 59 കോടി അനുവദിച്ചത് ജില്ലയിലെ സാധാരണ ജനവിഭാഗത്തെ ചേർത്തുനിർത്തിയതിന്റെ ഉദാഹരണമായി. തീരദേശ പദ്ധതികൾക്കായി അനുവദിച്ചിട്ടുള്ള കോടികൾ ജില്ലയിലെ തീരപ്രദേശങ്ങൾക്ക് കൂടി ഗുണകരമാകുമെന്നുറപ്പാണെന്നും സാമൂഹിക വികസനത്തിനും അടിസ്ഥാന സൗകര്യ, വ്യവസായ മേഖലകൾക്കും ഊന്നൽ നൽകുന്ന ബജറ്റാണിതെന്നും അരുൺ പറഞ്ഞു …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

