ഏലൂർ ∙ കുറ്റിക്കാട്ടുകര ഹിൻഡാൽകോയ്ക്കു സമീപം ശുദ്ധജല ടാങ്കർ ലോറിയും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ചു. ശുദ്ധജല ടാങ്കറിന്റെ കാബിനിൽ കുടുങ്ങിയ ഡ്രൈവർ അടൂർ സ്വദേശി ഗോപകുമാറിനെ (55) ഏലൂർ, ആലുവ അഗ്നിരക്ഷാനിലയങ്ങളിൽ നിന്നുള്ള അഗ്നിരക്ഷാസേന അംഗങ്ങൾ എത്തി അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ ഷിബുവിന്റെ നേതൃത്വത്തിൽ ഒരു മണിക്കൂറോളം നീണ്ട
കഠിന പ്രയത്നത്തിലൂടെ പുറത്തെത്തിച്ച് എറണാകുളം ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു. കാലിൽ പരുക്കുകളുണ്ട്.
രാവിലെ 10.15 നാണ് അപകടം. കണ്ടെയ്നർ ലോറി ഡ്രൈവർക്കു പരുക്കില്ല.
അപകടം മൂലം 2 മണിക്കൂറുകളോളം പുതിയറോഡ്–പാതാളം റോഡിൽ ഗതാഗത തടസ്സമുണ്ടാക്കി.രണ്ടു വാഹനങ്ങളുടെയും ഡ്രൈവർ കാബിന്റെ ഒരു വശം തകർന്നു. മുക്കാൽ മണിക്കൂറോളം ഗോപകുമാർ കാബിനിൽ കുടുങ്ങി.
അഗ്നിരക്ഷാസേനാംഗങ്ങൾ സ്റ്റിയറിങ്ങും മറ്റും ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ചു മുറിച്ചുമാറ്റിയാണ് ഗോപകുമാറിനെ പുറത്തെടുത്തത്.
കൗൺസിലർമാരായ സബീന നിഷാദ്, എം.എ.ഉദയൻ, നിസ്സി സാബു, മുൻ കൗൺസിലർമാരായ കെ.എം.ഇസ്മായിൽ, കെ.എൻ.അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാരും രക്ഷാപ്രവർത്തനത്തെ സഹായിച്ചു.വാഴക്കാലയിൽ നിന്നു വെള്ളമെടുക്കാനായി ഏലൂരിലേക്കു പോകുകയായിരുന്നു ടാങ്കർ ലോറി. കുറ്റിക്കാട്ടുകരയിലെ യാഡിൽ നിന്നു കണ്ടെയ്നറുമായി ഐലൻഡിലേക്കു പോകുകയായിരുന്നു കണ്ടെയ്നർ ലോറി.
അശ്രദ്ധമായ ഡ്രൈവിങ്ങും അമിതവേഗവുമാണ് അപകടത്തിനു കാരണമെന്നാണു പ്രാഥമിക നിഗമനം. ക്രെയിനുകളെത്തിച്ചു 12.30 നു ശേഷമാണ് വാഹനങ്ങൾ റോഡിൽ നിന്നു മാറ്റിയത്. ഇതിനു ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

