‘കോപ്പ്-നോയർ കെന്നഡി’ക്ക് ശേഷം സംവിധായകൻ അനുരാഗ് കശ്യപ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമായ ‘ബന്ദറി’ന്റെ ടീസർ പുറത്തിറങ്ങി. ബോബി ഡിയോൾ, ഇന്ദ്രജിത്ത് സുകുമാരൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ മുതൽ സിനിമാ പ്രേമികൾക്കിടയിൽ വലിയ കൗതുകം ഉണർത്തിയിരുന്നു.
ഒരു റോക്ക് സ്റ്റാറിന്റെ വേഷത്തിൽ, തിളങ്ങുന്ന ജാക്കറ്റ് അണിഞ്ഞ് ഇലക്ട്രിക് ഗിറ്റാറുമായി നിൽക്കുന്ന ബോബി ഡിയോളിന്റെ പോസ്റ്റർ ഇതിനകം തന്നെ ചർച്ചയായിട്ടുണ്ട്. മലയാളികളുടെ പ്രിയതാരം ഇന്ദ്രജിത്ത് സുകുമാരൻ ഈ ചിത്രത്തിലൂടെ ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.
യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി അതീവ ഗൗരവകരമായ ഒരു പ്രമേയമാണ് ചിത്രം കൈകാര്യം ചെയ്യുന്നതെന്ന് അനുരാഗ് കശ്യപ് വ്യക്തമാക്കി. ‘പാതാൾ ലോക്’, ‘കൊഹ്റ’, ‘ഉഡ്ത പഞ്ചാബ്’ എന്നീ ശ്രദ്ധേയമായ പ്രോജക്ടുകൾക്ക് തിരക്കഥയൊരുക്കിയ സുദീപ് ശർമ്മയും അഭിഷേക് ബാനർജിയും ചേർന്നാണ് ‘ബന്ദറി’ന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
സീ സ്റ്റുഡിയോസിനൊപ്പം സാഫ്രോൺ മാജിക് വർക്ക്സിന്റെ ബാനറിൽ നിഖിൽ ദ്വിവേദിയാണ് ചിത്രം നിർമ്മിക്കുന്നത്. ബോബി ഡിയോൾ, സന്യ മൽഹോത്ര, ഇന്ദ്രജിത്ത് സുകുമാരൻ എന്നിവർക്ക് പുറമെ രാജ് ബി ഷെട്ടി, സപ്ന പബ്ബി, സബ ആസാദ്, റിദ്ധി സെൻ, ജിതേന്ദ്ര ജോഷി, നാഗേഷ് ഭോൺസ്ലെ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നു.
ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട ‘ബന്ദർ’, ജൂൺ 5-ന് ആഗോളതലത്തിൽ തിയേറ്ററുകളിൽ റിലീസ് ചെയ്യും.
പി.ശിവപ്രസാദാണ് വാർത്താ പ്രചരണം നിർവഹിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

